Sports

2032 ഒളിംപിക്‌സിന് ആതിഥ്യത്വം വഹിക്കാന്‍ ഖത്തറും

ട്വിറ്ററിലൂടെ ഖത്തര്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

2032 ഒളിംപിക്‌സിന് ആതിഥ്യത്വം വഹിക്കാന്‍ ഖത്തറും
X

ദോഹ: 2022 ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറെടുക്കുന്നു. 2032 ഒളിംപിക്‌സിനും പാരാ ഒളിംപിക്‌സിനും ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഖത്തര്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ അറിയിച്ചു.

ഗള്‍ഫ് അറബ് സ്റ്റേറ്റസ് ഒളിംപിക്‌സ് കമ്മിറ്റിയാണ് തുടര്‍ ചര്‍ച്ചകളില്‍ ഖത്തറിനെയും ഉള്‍പ്പെടുത്തണമെന്നറിയിച്ച് അപേക്ഷ നല്‍കിയത്. ട്വിറ്ററിലൂടെ ഖത്തര്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. മധ്യ ഏഷ്യ ഇതുവരെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിച്ചിട്ടില്ല.

ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മധ്യ ഏഷ്യന്‍ രാജ്യമാവാനാണ് ഖത്തറിന്റെ ശ്രമം. ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയും താല്‍പ്പര്യം അറിയിച്ചിരുന്നു. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ-ഉത്തര കൊറിയ എന്നിവരും ഖത്തറിനൊപ്പം വേദിയ്ക്കായി മുന്‍നിരയിലൂണ്ട്.

Next Story

RELATED STORIES

Share it