News

ഒകുഹാരയോട് കണക്ക് വീട്ടി: സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം

ഒകുഹാരയോട് കണക്ക് വീട്ടി: സിന്ധുവിന് ആദ്യ ലോക ബാഡ്‌മിന്‍റണ്‍ കിരീടം
X

ബേസല്‍: നൊസോമി ഒകുഹാരയോട് കണക്കുതീർത്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് കന്നി കിരീടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണിത്.

മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായാണ് തോല്‍പിച്ചത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു.

ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. സ്‌കോര്‍: 21-7, 21-7.

Next Story

RELATED STORIES

Share it