Sports

‌യുനൈറ്റഡ് ത്രയം കുതിക്കുന്നു; ലക്ഷ്യം ചാംപ്യന്‍സ് ലീഗ്

ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ വാറ്റ്‌ഫോഡിനെ നാലാം സ്ഥാനത്തുള്ള ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

‌യുനൈറ്റഡ് ത്രയം കുതിക്കുന്നു; ലക്ഷ്യം ചാംപ്യന്‍സ് ലീഗ്
X

മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കാനിരിക്കെ മിന്നും ഫോമിലേക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുതിക്കുന്നത്. ഇന്ന് ബേണ്‍മൗത്തിനെ 5-2ന് തോല്‍പ്പിച്ചു കൊണ്ട് യുനൈറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ജയിച്ച് ടോപ് ഫോറില്‍ കയറി ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാനാണ് റെഡ്‌സിന്റെ ലക്ഷ്യം.

ഗ്രീന്‍വുഡ്(ഡബിള്‍), റാഷ്‌ഫോഡ്, മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി ഇന്ന് വലകുലിക്കിയവര്‍. സീസണിലെ യുനൈറ്റഡിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പിന്നില്‍ ഗ്രീന്‍വുഡ്, റാഷ്‌ഫോഡ്, മാര്‍ഷ്യല്‍ ത്രയങ്ങളാണ്. മൂവരും കൂടി ഈ സീസണില്‍ നേടിയത് 55 ഗോളുകളാണ്. മാര്‍ഷലും റാഷ്‌ഫോഡും 20 ഗോളുകള്‍ വീതമാണ് നേടിയത്. 18കാരനായ ഗ്രീന്‍വുഡ് സീസണില്‍ 15 ഗോളുകളും നേടിയിട്ടുണ്ട്. ലിവര്‍പൂളിന്റെ അറ്റാക്കിങ് ത്രയങ്ങളായ മാനെ, സലാ, ഫിര്‍മിനോ എന്നിവര്‍ സീസണില്‍ 51 ഗോളുകളാണ് നേടിയത്.

ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ വാറ്റ്‌ഫോഡിനെ നാലാം സ്ഥാനത്തുള്ള ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. വോള്‍വ്‌സിനെ ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it