Football

സാള്‍ട്ടണ്‍ മിലാന്‍ വിടുന്നു; സ്വീഡനില്‍ പരിശീലനം നടത്തി താരം

അമേരിക്കന്‍ ക്ലബ്ബ് ലാ ഗ്യാലക്സിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് സാള്‍ട്ടണ്‍ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനില്‍ എത്തിയത്. താരത്തിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് തന്റെ സ്വന്തം ക്ലബ്ബായ സ്വീഡനിലെ ഹാമ്മര്‍ബൈയിലേക്ക് പോവുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

സാള്‍ട്ടണ്‍ മിലാന്‍ വിടുന്നു; സ്വീഡനില്‍ പരിശീലനം നടത്തി താരം
X

മിലാന്‍: എ സി മിലാന്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിടുന്നു. അമേരിക്കന്‍ ക്ലബ്ബ് ലാ ഗ്യാലക്സിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് സാള്‍ട്ടണ്‍ ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനില്‍ എത്തിയത്. താരത്തിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് തന്റെ സ്വന്തം ക്ലബ്ബായ സ്വീഡനിലെ ഹാമ്മര്‍ബൈയിലേക്ക് പോവുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കൊറോണാ വൈറസ് കാരണം ഇറ്റലിയില്‍ നിന്ന് സ്വീഡനിലേക്ക് എത്തിയ താരം ഹാമ്മര്‍ബൈയ്ക്ക് വേണ്ടി പരിശീലനം നടത്തിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മിലാനിലെ കരാര്‍ നീട്ടിലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സാള്‍ട്ടണ്‍ ഹാമ്മര്‍ബൈ ക്ലബ്ബ് വിലക്കെടുത്തത്. തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിട്ട മാല്‍മോ ക്ലബ്ബിന്റെ പ്രധാന എതിരാളികളാണ് ഹാമ്മര്‍ബൈ. ഹാമ്മര്‍ബൈ എഫ് സിയെ സാള്‍ട്ടണ്‍ വിലക്കെടുത്തതിനെതിരേ സ്വീഡനില്‍ വമ്പന്‍ പ്രതിഷേധം നടന്നിരുന്നു. താരത്തിന്റെ പ്രതിമയും ആരാധകര്‍ തകര്‍ത്തിരുന്നു. നേരത്തെ (2016) രാജ്യാന്തര ടീമില്‍ നിന്നും വിരമിച്ച സാള്‍ട്ടണ്‍ ക്ലബ്ബ് ഫുട്ബോളില്‍ തുടരുകയാണ്. അയാക്സ്, യുവന്റസ്, ഇന്റര്‍മിലാന്‍, ബാഴ്സലോണ, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവടങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ കളിക്കണമെന്നും ഫുട്ബോളിലെ വ്യത്യസ്ത ശൈലികളില്‍ പഠിക്കണമെന്നും അഭിപ്രായമുള്ള താരമാണ് സാള്‍ട്ടണ്‍. ലോകത്ത് വ്യത്യസ്ത തരത്തില്‍ ഗോളുകള്‍ അടിക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് സാള്‍ട്ടണ്‍.

Next Story

RELATED STORIES

Share it