Football

വാതുവയ്പ്പ് കമ്പനിയുമായി ബന്ധം; ഇബ്രായ്‌ക്കെതിരേ അന്വേഷണം

കുറ്റക്കാരനാണെന്ന് തെളിയുന്ന പക്ഷം മൂന്ന് വര്‍ഷത്തെ വിലക്കാണ് താരത്തിന് ലഭിക്കുക.

വാതുവയ്പ്പ് കമ്പനിയുമായി ബന്ധം; ഇബ്രായ്‌ക്കെതിരേ അന്വേഷണം
X


മിലാന്‍: എ സി മിലാന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിനെതിരേ യുവേഫായുടെ അന്വേഷണം.വാത്‌വയ്്പ്പു കമ്പനിയുമായി താരത്തിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. മാള്‍ട്ടയിലെ കമ്പനിയില്‍ ഇബ്രാ പാര്‍ട്ടണറാണെന്നാണ് ആരോപണം. യുവേഫായുടെ നിയമമനുസരിച്ച് താരങ്ങള്‍ വാത്‌വയ്പ്പു കമ്പനികളുമായോ ആളുകളുമായോ ബന്ധപ്പെടരുതെന്നാണ്. ബന്ധം വെളിപ്പെടുന്ന പക്ഷം താരങ്ങളെ വിലക്കാനുള്ള അധികാരവും യുവേഫായ്ക്കുണ്ട്.


ഇബ്രാ കുറ്റക്കാരനാണെന്ന് തെളിയുന്ന പക്ഷം മൂന്ന് വര്‍ഷത്തെ വിലക്കാണ് താരത്തിന് ലഭിക്കുക. വിലക്ക് ലഭിക്കുന്ന പക്ഷം ഇബ്രായുടെ ഫുട്‌ബോള്‍ കരിയറിനും അവസാനമാകും. 2015ല്‍ വിരമിച്ച സാള്‍ട്ടണ്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് 40കാരനായ സാള്‍ട്ടണന്റെ മിലാനിലെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാതുവയ്പ്പ സംഘത്തിന് ടിപ്പ് കൊടുത്തതിന് അത്‌ലറ്റിക്കോ മാഡ്രിഡ് താരം ട്രിപ്പിയറിന് നിരവധി മല്‍സരങ്ങളില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.




Next Story

RELATED STORIES

Share it