Football

യുനൈറ്റഡിന് തിരിച്ചടി; സിദാന്‍ ഇംഗ്ലണ്ടിലേക്കില്ല

എന്നാല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് സിദാന്‍ അറിയിക്കുകയായിരുന്നു.

യുനൈറ്റഡിന് തിരിച്ചടി; സിദാന്‍ ഇംഗ്ലണ്ടിലേക്കില്ല
X

മാഞ്ചസ്റ്റര്‍: ഓലെ ഗണ്ണര്‍ സോള്‍ഷ്യര്‍ക്ക് പകരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായി ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ എത്തില്ലെന്ന് ഉറപ്പായി. റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച പരിശീലകനായ സിദാനെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് സിദാന്‍ അറിയിക്കുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം സിദാനെ കൂടി യുനൈറ്റഡില്‍ എത്തിക്കാമെന്നായിരുന്നു ക്ലബ്ബിന്റെ നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ ഫ്രഞ്ച് ദേശീയ ടീമിന്റെയോ പിഎസ്ജിയുടെയോ കോച്ചാവാനാണ് സിദാന് താല്‍പ്പര്യം. ഇതിനായി ഈ വര്‍ഷം കൂടെ ഫ്രീആയി നില്‍ക്കാനാണ് സിദാന്റെ തീരുമാനം. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദേഷാംസിന്റെ കാലാവധി ഈ വര്‍ഷം അവസാനിക്കും. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഒന്നാം സ്ഥാനത്താണെങ്കിലും കോച്ച് പോച്ചീടീനോയുടെ പ്രകടനത്തില്‍ ക്ലബ്ബ് തൃപ്തരല്ല. അടുത്ത സീസണില്‍ സിദാനെ ക്ലബ്ബിലെത്തിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.




Next Story

RELATED STORIES

Share it