Football

സിംബാബ്‌വെ താരം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; തിരുത്തലുമായി ഒലോങ്ക

സിംബാബ്‌വെ താരം ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; തിരുത്തലുമായി ഒലോങ്ക
X

ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് വെളിപ്പെടുത്തി മുന്‍ സഹതാരം ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും, സ്ട്രീക്കുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഒലോങ്ക വ്യക്തമാക്കി. ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചവരില്‍ ഒരാളാണ് ഒലോങ്ക.''ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാന്‍ അല്‍പം മുന്‍പ് സംസാരിച്ചു. തേഡ് അംപയര്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്' ഒലോങ്ക കുറിച്ചു.

അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ സ്ട്രീക്ക് അന്തരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്.

1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.


Next Story

RELATED STORIES

Share it