Football

കിരീടം നേടാന്‍ ലില്ലെയ്ക്ക് രണ്ട് ജയം; പിഎസ്ജി നാളെയിറങ്ങും

ചാംപ്യന്‍സ് ലീഗ് നഷ്ടപ്പെട്ട പിഎസ്ജിയുടെ ഏക പ്രതീക്ഷ ലീഗ് വണ്‍ കിരീടമാണ്.

കിരീടം നേടാന്‍ ലില്ലെയ്ക്ക് രണ്ട് ജയം; പിഎസ്ജി നാളെയിറങ്ങും
X


പാരിസ്: 2013ന് ശേഷം ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടാന്‍ ലില്ലെയ്ക്ക് ആവശ്യം രണ്ട് ജയം.36 ാം റൗണ്ട് മല്‍സരത്തില്‍ ലെന്‍സിനെ നേരിട്ട ലില്ലെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. യില്‍മാസ് ഇരട്ടഗോള്‍ നേടി. ഒരു ഗോള്‍ ഡേവിഡിന്റെ വകയാണ്. ലീഗില്‍ 79 പോയിന്റുമായി ലില്ലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. രണ്ടാം സ്ഥാനത്ത് 75 പോയിന്റുമായി നില്‍ക്കുന്ന പിഎസ്ജി നാളെ അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ റെനീസിനെ നേരിടും. ചാംപ്യന്‍സ് ലീഗ് നഷ്ടപ്പെട്ട പിഎസ്ജിയുടെ ഏക പ്രതീക്ഷ ലീഗ് വണ്‍ കിരീടമാണ്.




Next Story

RELATED STORIES

Share it