ക്ലോസ്സെ ഇനി ബയേണ്‍ പരിശീലകന്‍

ബെര്‍ലിന്‍: ജര്‍മനിയുടെ ഇതിഹാസതാരം മിറോസ്ലേവ് ക്ലോസ്സെ ഇനി ബയേണ്‍ മ്യൂണിക്ക് സഹപരിശീലകന്‍. കോച്ച് ഹാന്‍സി ഫല്‍ക്കിന്റെ സഹ പരിശീലകനായാണ് ക്ലോസ്സെ പ്രവര്‍ത്തിക്കുക. ഒരുവര്‍ഷത്തേക്കാണ് ക്ലോസ്സെയുടെ കരാര്‍. നിലവില്‍ ബയേണിന്റെ അണ്ടര്‍ 17 ടീമിന്റെ കോച്ചായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ ക്ലോസ്സെ നാല് ലോകകപ്പുകളില്‍ ഗോളടിച്ച ഇതിഹാസതാരങ്ങളായ പെലെയ്ക്കും ഉവെ സീലര്‍ക്കും ഒപ്പമാണ്.
2007 മുതല്‍ 2011 വരെ ജര്‍മനിക്ക് വേണ്ടി കളിച്ച ക്ലോസ്സെ 2016ലാണ് ഫുട്ബോളില്‍നിന്ന് വിരമിച്ചത്. ജര്‍മനിയുടെ ദേശീയ ടീമിന്റെ പരിശീലനസംഘത്തിലെ ഒരാളാണ് ക്ലോസ്സെ. 41 കാരനായ ക്ലോസ്സെയുടെ പ്രകടനത്തിന്റെ ചുവടുപിടിച്ചായിരുന്നു 2014 ല്‍ ജര്‍മനി ലോകകപ്പ് നേടിയത്. 137 മല്‍സരങ്ങളില്‍നിന്ന് 71 ഗോളുകളാണ് ക്ലോസ്സെ ജര്‍മനിക്കായി നേടിയത്. ബയേണ്‍ താരമായിരുന്ന ക്ലോസ്സെ 150 മല്‍സരങ്ങളില്‍നിന്ന് 53 ഗോളുകളും ക്ലബ്ബിനായി നേടിയിട്ടുണ്ട്. വിരമിക്കുന്നതിന് മുമ്പ് ക്ലോസ്സെ ലാസിയോ ക്ലബ്ബിന് വേണ്ടിയും കളിച്ചിരുന്നു.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT