Football

ലോകകപ്പ് യോഗ്യത; ഇന്ത്യന്‍ ടീമില്‍ അനസ്സും സമദും ആഷിഖും

ലോകകപ്പ് യോഗ്യത; ഇന്ത്യന്‍ ടീമില്‍ അനസ്സും സമദും ആഷിഖും
X

ന്യൂഡല്‍ഹി: ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ അനസ്സ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്. അഫ്ഗാനും ഒമാനുമെതിരേയാണ് ഇന്ത്യയുടെ മല്‍സരം.

ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് പോയിന്റാണുള്ളത്. ഇനിയുള്ള രണ്ട് മല്‍സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് യോഗ്യത പ്രതീക്ഷയുള്ളൂ. ഈ മാസം 14നാണ് അഫ്ഗാനിസ്ഥാനെതിരായ മല്‍സരം. 19ാം തിയ്യതിയാണ് ഒമാനെതിരേയാ മല്‍സരം. 26 അംഗ ടീമിനെയാണ് കോച്ച് സ്റ്റിമാച്ച് പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സിങ് സന്ധു, അമ്രീന്ദര്‍ സിങ്, ധീരജ് സിങ്, പ്രീതം കോട്ടാല്‍, രാഹുല്‍ ബേക്കെ, നിഷു കുമാര്‍, ആദില്‍ ഖാന്‍, അനസ്സ്, മന്ദര്‍റാവു ദേശായി, സുഭാശിഷ് ബോസ്, സര്‍താക് ഗോലൂയി, നരേന്ദര്‍ ഗെഹ്ലോട്ട്, സര്‍താക് ഗോലൂയി, ഉദാന്ത് സിങ്, ജാക്കിചന്ദ് സിങ്, സെയ്മിന്‍ലൈന്‍ ഡംഗല്‍, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, വിനീത് റായ്, സഹല്‍, ആഷിഖ്, പ്രണോയ് ഹാള്‍ഡര്‍, അനിരുദ് ഥാപാ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിയുന്‍സുല ചാങ്ത്. സുനില്‍ ഛേത്രി ഫാറൂഖ്, മന്‍വീര്‍ സിങ്.



Next Story

RELATED STORIES

Share it