- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2026 ലോകകപ്പ് അടുത്തിരിക്കെ പരിശീലകനെ പുറത്താക്കി സൗദി അറേബ്യ

റിയാദ്: 2026 ഫുട്‌ബോള്‍ ലോകകപ്പിന് മാസങ്ങള്‍ ശേഷിക്കെ, പരിശീലകനെ പുറത്താക്കി സൗദി അറേബ്യ. ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വ് റിനാര്‍ഡിനെയാണ് സൗദി പുറത്താക്കിയത്. സൗദിക്ക് രണ്ടുതവണ ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനാണ് ഹെര്‍വ് റിനാര്‍ഡിന്‍. 2024 ഒടുവിലാണ് രണ്ടാം തവണ സൗദി കോച്ചായത്. ഖത്തര്‍ ലോകകപ്പിലും റിനാര്‍ഡായിരുന്നു സൗദി അറേബ്യയുടെ പരിശീലകന്‍. അര്‍ജന്റീനയെ സൗദി ഗ്രൂപ്പ് മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചിരുന്നു. സൗദിക്കെതിരായ ആദ്യ മല്‍സരം തോറ്റെങ്കിലും വന്‍ തിരിച്ചുവരവ് നടത്തി അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടിരുന്നു. 2026 ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സൗദി. സ്പെയിന്‍, കേപ് വെര്‍ഡി, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 16ന് യുറഗ്വായ്ക്കെതിരേയാണ് സൗദി അറേബ്യയുടെ ആദ്യ മല്‍സരം. റിനാര്‍ഡിന് പകരം മുന്‍ ഗ്രീക്ക് താരം ജോര്‍ജിയസ് ഡോണിസ് ടീമിന്റെ ചുമതലയേല്‍ക്കുമെന്നാണ് സൂചന.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















