Top

പ്രീമിയര്‍ ലീഗ്; വോള്‍വ്‌സ് ആറില്‍; ഷെഫീല്‍ഡിന് പരാജയം, ബ്രിങ്ടണ് ആശ്വാസം

ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ വാറ്റ്‌ഫോഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.

പ്രീമിയര്‍ ലീഗ്; വോള്‍വ്‌സ് ആറില്‍; ഷെഫീല്‍ഡിന് പരാജയം, ബ്രിങ്ടണ് ആശ്വാസം

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍് കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ വോള്‍വ്‌സിനും എവര്‍ട്ടണിനും ജയം. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വോള്‍വ്‌സ് തോല്‍പ്പിച്ചത്. ജയത്തോടെ വോള്‍വ്‌സ് ആറാം സ്ഥാനം ഭദ്രമാക്കി.

ഇതോടെ അവരുടെ യൂറോപ്പാ ലീഗ് പ്രതീക്ഷ സജീവമാക്കി. മറ്റൊരു മല്‍സരത്തില്‍ ന്യൂകാസില്‍ ബ്രിങ്ടണെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. സമനില ബ്രങ്ടണ്‍ന്റെ 15ാം സ്ഥാനം സുരക്ഷിതമാക്കി. ഇതോടെ അവര്‍ റെലഗേഷനില്‍ നിന്ന് രക്ഷപ്പെട്ടു. ഷെഫ്ഫീല്‍ഡ് യുനൈറ്റഡിനെ എവര്‍ട്ടണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ലീഗില്‍ ഷെഫീല്‍ഡ് എട്ടാം സ്ഥാനത്താണ്. തോല്‍വി അവരുടെ യൂറോപ്പാ ലീഗ് പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. ടോട്ടന്‍ഹാമാണ് ലീഗില്‍ ഏഴാം സ്ഥാനത്ത്. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ വാറ്റ്‌ഫോഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.


Next Story

RELATED STORIES

Share it