Football

രണ്ടും കല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍; വി പി സുഹൈറിനെയും സ്വന്തമാക്കി

സന്തോഷ് ട്രോഫി താരങ്ങളായ ജിജോ ജോസഫ്, ജെസ്സിന്‍ എന്നിവരെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു.

രണ്ടും കല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍; വി പി സുഹൈറിനെയും സ്വന്തമാക്കി
X




കൊല്‍ക്കത്ത: ഇമാമി ഗ്രൂപ്പ് ഏറ്റെടുത്ത ഐഎസ്എല്‍ ക്ലബ്ബ് ഈസ്റ്റ് ബംഗാള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലേക്ക് നോട്ടമിട്ട മലയാളി താരം വി പി സുഹൈറിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് നിരവധി ഓഫര്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്നരക്കോടി നല്‍കുന്ന ഓഫര്‍ ഈസ്റ്റ് ബംഗാള്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. താരം മൂന്ന് വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെടുക. നേരത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങളായ ജിജോ ജോസഫ്, ജെസ്സിന്‍ എന്നിവരെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു.






Next Story

RELATED STORIES

Share it