ചാംപ്യന്സ് ലീഗില് തുടക്കം പതറി പിഎസ്ജി; ക്ലബ്ബ് ബ്രൂഗ്സിനെതിരേ സമനില
15ാം മിനിറ്റില് ആന്ഡെര് ഹെരേരയാണ് പിഎസ്ജിയ്ക്കായി വലകുലിക്കിയത്.

പാരിസ്: ചാംപ്യന്സ് ലീഗിലെ പിഎസ്ജിക്കായുള്ള അരങ്ങേറ്റ മല്സരത്തില് സൂപ്പര് താരം ലയണല് മെസ്സിക്ക് നിരാശ. ബെല്ജിയം ക്ലബ്ബ് ബ്രൂഗ്സ് ഫ്രഞ്ച് ശക്തികളെ സമനിലയില് തളയ്ക്കുകയായിരുന്നു.ഏവരും പ്രതീക്ഷിച്ച മെസ്സി, എംബാപ്പെ, നെയ്മര് ത്രയങ്ങള്ക്ക് ഇന്ന് കാര്യമായ നീക്കം നടത്താന് കഴിഞ്ഞില്ല. 1-1 എന്ന നിലയിലാണ് മല്സരം അവസാനിച്ചത്. 15ാം മിനിറ്റില് ആന്ഡെര് ഹെരേരയാണ് പിഎസ്ജിയ്ക്കായി വലകുലിക്കിയത്. എംബാപ്പെയുടെ അസിസ്റ്റില് നിന്നായിരുന്നു ഗോള്. എന്നാല് 27ാം മിനിറ്റില് വനാക്കെന് ബ്രൂഗ്സിനായി സമനില പിടിച്ചു. തുടര്ന്ന് ഇരുടീമും കളിച്ചത് ഒപ്പത്തിനൊപ്പം എന്ന നിലയിലായിരുന്നു. കൂടുതല് അവസരങ്ങള് സൃഷ്ടിക്കാനാവാതെ മല്സരം അവസാനിക്കുകയായിരുന്നു. ലോകോത്തര സ്ട്രൈക്കര്മാര് ഉണ്ടായിട്ടും പിഎസ്ജിക്ക് അധിക ഗോളുകള് നേടാന് കഴിയാത്തത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
RELATED STORIES
മലബാര് മേഖലയിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്ഹ പത്രിക സമര്പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില് മാധ്യമങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്സില് ഇന്ത്യന് പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMT