ചാംപ്യന്‍സ് ലീഗ്: അത്‌ലറ്റിക്കോ പുറത്ത്; പിഎസ്ജി-ലെപ്സിഗ് സെമി
ആദ്യമായാണ് ലെപ്സിഗ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്.

ലിസ്ബണ്‍: സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനെ പുറത്താക്കി ജര്‍മന്‍ ശക്തികളായ ആര്‍ ബി ലെപ്സിഗ് ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായാണ് ലെപ്സിഗ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്. ലിവര്‍പൂളിനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയ അത്ലറ്റിക്കോ മാഡ്രിഡിന് ലെപ്സിഗ് പ്രതിരോധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കൂടുതല്‍ സമയം പന്ത് കൈവശം വച്ച ലെപ്സിഗിന്റെ ആദ്യ ഗോള്‍ 50ാം മിനിറ്റില്‍ ഓള്‍മോയിലൂടെ ആയിരുന്നു.
തുടര്‍ന്ന് സെക്ക്വേരയിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് 71ാം മിനിറ്റില്‍ സമനില പിടിച്ചു. എന്നാല്‍ 88ാം മിനിറ്റില്‍ അത്ലറ്റിക്കോ പ്രതിരോധത്തെ തകര്‍ത്ത് അമേരിക്കന്‍ താരം ടെയ്ലര്‍ ആഡംസ് അവരുടെ വിജയ ഗോള്‍ നേടി. തുടര്‍ന്ന് മാഡ്രിഡ് താരങ്ങള്‍ പൊരുതി നോക്കിയെങ്കിലും ലെപ്സിഗിന് മുന്നില്‍ ജയിക്കാന്‍ കഴിഞ്ഞില്ല. ലെപ്സിഗ് ക്ലബ്ബ് രൂപീകരിച്ചിട്ട് 11 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. സെമിയില്‍ അവര്‍ പിഎസ്ജിയെയാണ് നേരിടുക. അറ്റ്ലാന്റയെ തോല്‍പ്പിച്ചാണ് പിഎസ്ജി സെമിയില്‍ പ്രവേശിച്ചത്.
RELATED STORIES
യുപി ഭവനില്‍ ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്‍മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്‍ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMTഡോ. ഓമന മുതല്‍ ഫര്‍ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 4:37 PM GMT