Football

വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ പുറത്താക്കി ക്ലബ്ബ് ലോകകപ്പ് സെമിയില്‍

വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ പുറത്താക്കി ക്ലബ്ബ് ലോകകപ്പ് സെമിയില്‍
X

ഫ്‌ളോറിഡ: രണ്ട് ചുവപ്പ് കാര്‍ഡ് വീണിട്ടും വിജയം കൈപിടിയിലൊതുക്കി യുവേഫാ ചാംപ്യന്‍സ് ലീഗ് വിജയികളായ പിഎസ്ജി. ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ പ്രമുഖരായ ബയേണ്‍ മ്യുണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് പിഎസ്ജിയുടെ ജയം. 78ാം മിനിറ്റില്‍ ഡെസീറേ ഡൗ, ഇഞ്ചുറി ടൈമില്‍ ഉസ്മാനെ ഡെംബലേ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്. റയല്‍ മാഡ്രിഡ്-ബോറുസിയാ ഡോര്‍ട്ട്മുണ്ട് മല്‍സരത്തിലെ വിജയികളാണ് സെമിയില്‍ പിഎസ്ജിയുടെ എതിരാളികള്‍.




Next Story

RELATED STORIES

Share it