Football

'ഈ അധ്യായം പൂര്‍ത്തിയായി'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നു

ഈ അധ്യായം പൂര്‍ത്തിയായി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നു
X

റിയാദ്: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് വിടുന്നു. അല്‍ നസറുമായുള്ള ബന്ധം താരം അവസാനിപ്പിക്കുകയാണ്. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് അല്‍ നസ്‌റുമായി പിരിയുന്ന സൂചന നല്‍കിയത്. ഈ അധ്യായം പൂര്‍ത്തിയായി. കഥയോ? തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി എന്നാണ് താരം പോസ്റ്റില്‍ കുറിച്ചത്. അല്‍ നസര്‍ ജഴ്‌സിയിലുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ്. താരത്തിന്റെ അല്‍ നസറുമായുള്ള കരാര്‍ അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. ഈ സീസണിലെ സൗദി പ്രോ ലീഗ് അവസാനിച്ചതിന് ശേഷമാണ് റൊണാള്‍ഡോയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

സൗദി പ്രോ ലീഗില്‍ 24 ഗോളോടെ ടോപ് സ്‌കോററാണ് ക്രിസ്റ്റ്യാനോ. ലീഗില്‍ അല്‍-നസ്‌റിന് മൂന്നാംസ്ഥാനമാണുള്ളത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് എലൈറ്റിന്റെ സെമിഫൈനലില്‍ അല്‍ നസര്‍ പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 2022ലാണ് ക്രിസ്റ്റ്യാനോ അല്‍-നസറില്‍ എത്തുന്നത്. അല്‍-നസ്‌റിനായി 111 തവണ ഇറങ്ങിയ താരം 99 ഗോളുകള്‍ നേടി. പറയത്തക്ക കിരീടനേട്ടം ഒന്നുമില്ലാതെയാണ് അല്‍-നസര്‍ കാലഘട്ടം താരം അവസാനിക്കുന്നത്. ജൂണ്‍ 14 മുതല്‍ യു.എസില്‍ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സൂചനകള്‍ നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it