ഗോള്‍ഡന്‍ ബോയ് പുരസ്കാരത്തിനായി ഫെലിക്സും ഡി ലിറ്റും
പോര്‍ച്ചുഗ്രീസിന്റെ യുവതാരം ജാവോ ഫെലിക്സ് (അത്ലറ്റിക്കോ മാഡ്രിഡ്), ഹോളണ്ട് താരം ഡി ലിറ്റ് (യുവന്റസ്), ഇംഗ്ലണ്ട് താരങ്ങളായ ജേഡന്‍ സാഞ്ചോ, ഫില്‍ ഫോഡന്, മേസണ്‍ മൗണ്ട് എന്നിവര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക്: ഫുട്ബോളിലെ യുവതാരത്തിന് നല്കുന്ന ഡോള്‍ഡന്‍ ബോയ് പുരസ്കാരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. പോര്‍ച്ചുഗ്രീസിന്റെ യുവതാരം ജാവോ ഫെലിക്സ് (അത്ലറ്റിക്കോ മാഡ്രിഡ്), ഹോളണ്ട് താരം ഡി ലിറ്റ് (യുവന്റസ്), ഇംഗ്ലണ്ട് താരങ്ങളായ ജേഡന്‍ സാഞ്ചോ, ഫില്‍ ഫോഡന്, മേസണ്‍ മൗണ്ട് എന്നിവര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
കൂടാതെ ബ്രസീലിന്റെ പുത്തന്‍ താരോദയങ്ങളായ വിനിഷ്യസ്, റോഡ്രിഗോ, സ്പെയിന് അണ്ടര്‍ 19 താരമായ അന്‍സു ഫാത്തി (ബാഴ്സലോണ), സ്പെയിനിന്റെ ഫെറാന്‍ ടോറസ്, ഇറ്റലിയുടെ മോയിസ് കീന്‍, നിക്കോളാസ് സാനിയോള, ആഴ്സണലിന്റെ ഫ്രഞ്ച് താരം മത്തേവ് ഗ്വിന്ഡോസി എന്നിവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഡിസംബര്‍ 16നാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. ഡി ലിറ്റാണ് കഴിഞ്ഞ വര്‍ഷം പുരസ്കാരം നേടിയത്. ഫെലിക്സും ഡി ലിറ്റും തമ്മിലാണ് പ്രധാന മല്‍സരം. യൂറോപ്യന്‍ ലീഗിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും ഈ താരങ്ങളാണ്.
RELATED STORIES
ബാബരി നീതിനിഷേധം: രാജ്യത്ത് പുതിയ പോരാട്ടത്തിനു വഴിയൊരുക്കും- റോയ് അറയ്ക്കല്‍
6 Dec 2019 12:25 PM GMTബാല പീഡന കേസുകളിലെ പ്രതികള്‍ക്ക് ദയാ ഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി
6 Dec 2019 10:55 AM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല:ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി, പാര്‍ലമെന്റില്‍ ബഹളം
6 Dec 2019 8:37 AM GMTപ്രത്യേക പദവി റദ്ദാക്കിയ നടപടി; ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ 15,000 കോടി നഷ്ടം
6 Dec 2019 6:41 AM GMTഅസമില്‍ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം പടര്‍ന്നുപിടിക്കുന്നു
6 Dec 2019 3:38 AM GMT