Football

സൂപ്പര്‍ ലീഗ് കേരള; ഒറ്റഗോളില്‍ കൊച്ചി വീണു, കൊമ്പന്‍സ് വേട്ട തുടങ്ങി

സൂപ്പര്‍ ലീഗ് കേരള; ഒറ്റഗോളില്‍ കൊച്ചി വീണു, കൊമ്പന്‍സ് വേട്ട തുടങ്ങി
X

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള രണ്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ജയം. ഫോഴ്സ കൊച്ചിക്കെതിരെ ഒരുഗോളിനാണ് കൊമ്പന്‍സിന്റെ വിജയം. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ബ്രസീല്‍ താരം പൗലോ വിക്ടറിന്റെ ഗോളിലാണ് ടീം ജയിച്ചുകയറിയത്. ലീഗില്‍ കൊമ്പന്‍സിന്റെ ആദ്യ ജയമാണിത്. ഫോഴ്സ കൊച്ചിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മല്‍സരം നടന്നത.്

74ആം മിനിറ്റിലാണ് കൊമ്പന്‍സിന്റെ ഗോള്‍ വരുന്നത്. മുഹമ്മദ് അസ്ഹര്‍ ഇടതു വിങ്ങിലൂടെ മുന്നേറി മൂന്ന് പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് നല്‍കിയ പന്ത് പകരക്കാരനായി വന്ന ബ്രസീല്‍ താരം പൗലോ വിക്ടര്‍ ഹെഡ് ചെയ്ത് ഫോഴ്സ കൊച്ചിയുടെ വലയിലെത്തിച്ചു. ഗോള്‍ തിരിച്ചടിക്കാനുള്ള ഫോഴ്സ കൊച്ചിയുടെ ശ്രമങ്ങള്‍ കൊമ്പന്‍സ് പ്രതിരോധം കൃത്യമായി തടഞ്ഞതോടെ ഒരുഗോളിന് തിരുവനന്തപുരം കൊമ്പന്‍സ് വിജയിച്ചു.

സീസണിലെ ആദ്യ മല്‍സരത്തില്‍ ഫോഴ്‌സ കൊച്ചി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്‌സിയോട് തോറ്റിരുന്നു. ഇതോടെ രണ്ട് എവേ മല്‍സരത്തിലും ഫോഴ്‌സ കൊച്ചി തോല്‍വിയേറ്റുവാങ്ങി. തിരുവനന്തപുരം കൊമ്പന്‍സ് ആദ്യ മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സിനോട് പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it