Football

സൂപർ ലീഗ് കേരള: പുതുക്കിയ സെമി ഫൈനൽ തീയതികൾ പ്രഖ്യാപിച്ചു

സൂപർ ലീഗ് കേരള: പുതുക്കിയ സെമി ഫൈനൽ തീയതികൾ പ്രഖ്യാപിച്ചു
X

കൊച്ചി: സൂപർ ലീഗ് കേരള രണ്ടാം സീസണിലെ സെമി ഫൈനൽ മൽസരങ്ങളുടെ തീയതികളിൽ മാറ്റം വരുത്തി. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്ന് മൽസരങ്ങൾ മാറ്റിവെച്ചത്.

നേരത്തെ ഡിസംബർ ഏഴിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന തൃശൂർ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള ആദ്യ സെമി ഫൈനലും, ഡിസംബർ 10ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്സ് എഫ്‌സിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലുമാണ് മാറ്റിവെച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത് അധികൃതരുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ തീരുമാനം.

ഒന്നാം സെമി ഫൈനൽ: കാലിക്കറ്റ് എഫ്‌സി vs കണ്ണൂർ വാരിയേഴ്സ് എഫ്‌സി ഡിസംബർ 14 ഞായർ 7.30 PM ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട്

രണ്ടാം സെമി ഫൈനൽ: തൃശൂർ മാജിക് എഫ്‌സി vs മലപ്പുറം എഫ്‌സി ഡിസംബർ 15 തിങ്കൾ 7.30 PM കോർപ്പറേഷൻ സ്റ്റേഡിയം, തൃശൂർ

സൂപർ ലീഗ് കേരള ഫൈനൽ മൽസരത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് സമയത്തെ സുരക്ഷാ പരിമിതികൾ മാനിച്ച് മൽസരങ്ങൾ മാറ്റിവെക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും, ലീഗിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ ആരാധകരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Next Story

RELATED STORIES

Share it