Football

സൂപർ ലീഗ് കേരള; മലപ്പുറം എഫ്സി ഇന്ന് കണ്ണൂർ വാരിയേഴ്സിനെതിരേ

രാത്രി 7.30ന് കണ്ണൂർ മുൻസിപ്പിൽ ജവഹർ സ്റ്റേഡിയത്തിൽ

സൂപർ ലീഗ് കേരള; മലപ്പുറം എഫ്സി ഇന്ന് കണ്ണൂർ വാരിയേഴ്സിനെതിരേ
X

കണ്ണൂർ: സൂപർ ലീഗ് കേരളയിൽ ഇന്നുനടക്കുന്ന മൽസരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് കണ്ണൂർ മുൻസിപ്പിൽ ജവഹർ സ്റ്റേഡിയത്തിലാണ് മൽസരം. ഇരുടീമുകളും അവസാന മൽസരം പരാജയപ്പെട്ടാണ് ഇറങ്ങുന്നത്. ഇതോടെ രണ്ടു ടീമുകൾക്കും സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇന്നത്തെ മൽസരത്തിൽ വിജയം അനിവാര്യമാണ്.

കണ്ണൂർ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പൻസിനോടും മലപ്പുറം തൃശൂർ മാജിക് എഫ്സിയോടുമാണ് പരാജയപ്പെട്ടത്. സീസണിൽ ഇരുവരും പയ്യനാട് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ആറു മൽസരങ്ങൾ പൂർത്തിയാക്കിയ ഇരുടീമും രണ്ടു വിജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയിന്റ് സ്വന്തമാകി നാലും അഞ്ചും സ്ഥാനങ്ങളിലാണ്. അറ്റാകിങ്ങിൽ കരുത്തു പകരാൻ ഇഷാൻ പണ്ഡിതയെ മലപ്പുറം ടീമിലെത്തിച്ചിട്ടുണ്ട്.

കണ്ണൂരിൽ ഇത്തവണ സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം സൗജന്യമല്ല. ആദ്യ മൽസരത്തിൽ അനുഭവപ്പെട്ട അനിയന്ത്രിത തിരക്കിനെ തുടർന്ന് കണ്ണൂരിലെ ഫുട്ബോൾ ആരാധകരുടെ സുരക്ഷ മുൻനിർത്തി സ്ത്രീകൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമുള്ള സൗജന്യം പ്രവേശനം നിർത്തലാക്കിട്ടുണ്ട്. അതോടൊപ്പം ആളുകൾക്ക് കുറഞ്ഞ ചെലവിൽ ടിക്കറ്റ് എടുക്കുന്നതിന് 199, 149 എന്നീ പ്രീമിയം, ഡിലക്സ് ടിക്കറ്റുകൾ നിർത്തലാക്കി. അതിനു പകരം ഗ്യാലറിയിലെ എല്ലാ ടിക്കറ്റുകൾക്കും 100 രൂപയാക്കി കുറച്ചു.

മൽസരം കാണാനെത്തുന്നവർക്ക് വൈകീട്ട് 5.00 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. 7.15ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകൾ അടക്കും. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. കൂടാതെ സ്റ്റേഡിയത്തിനു ചുറ്റും വിവിധ സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതു വഴി കളികാണാനെത്തുന്നവർക്ക് ഗെയിറ്റുകൾ കണ്ടെത്താൻ സാധിക്കും.

മൽസരം ലൈവ് ആയി കാണാൻ ടിവിയിൽ ഡിഡി മലയാളത്തിലും മൊബൈലിൽ sports.com ഇലും ലഭിക്കും.

Next Story

RELATED STORIES

Share it