Football

സൂപര്‍ ലീഗ് കേരള; ചാംപ്യന്‍മാരെ തോല്‍പ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍

കാലിക്കറ്റ് എഫ്‌സിയെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്

സൂപര്‍ ലീഗ് കേരള; ചാംപ്യന്‍മാരെ തോല്‍പ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍
X

കോഴിക്കോട്: സൂപര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിലെ ഫൈനലില്‍ പ്രവേശിച്ച് കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമിയില്‍ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്‌സിയെ ഒറ്റ ഗോളിന് തോല്‍പ്പിച്ചാണ് കണ്ണൂര്‍ ആദ്യമായി ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം പകുതിയില്‍ മുഹമ്മദ് സിനാന്റെ ബൂട്ടില്‍ നിന്നായിരുന്നു നിര്‍ണായകമായ പെനാല്‍റ്റി ഗോള്‍.

എഴുപത്തിയൊന്നാം മിനിറ്റിലാണ് കണ്ണൂരിന്റെ വിജയഗോള്‍ വരുന്നത്. എസിയര്‍ ഗോമസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത് സിനാന്‍. വലത്തോട്ട് ഡൈവ് ചെയ്ത കാലിക്കറ്റ് ഗോള്‍കീപ്പര്‍ ഹജ്മലിന്റെ കൈകളില്‍ തട്ടിയാണ് പന്ത് പോസ്റ്റില്‍ കയറിയത്. അണ്ടര്‍ 23 താരമായ സിനാന്‍ ഈ സീസണില്‍ നേടുന്ന നാലാമത്തെ ഗോളാണിത്. നാളെ രണ്ടാം സെമിയില്‍ തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സിയെ നേരിടും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.

Next Story

RELATED STORIES

Share it