Football

സൂപ്പര്‍ ലീഗ് കേരള; പരിശീലകനെ പുറത്താക്കി ഫോര്‍സ കൊച്ചി എഫ്സി

മുഖ്യ പരിശീലകന്‍ മിഗ്വല്‍ യ്യാഡോയുമായി ക്ലബ്ബ് വേര്‍പിരിഞ്ഞു

സൂപ്പര്‍ ലീഗ് കേരള; പരിശീലകനെ പുറത്താക്കി ഫോര്‍സ കൊച്ചി എഫ്സി
X

കൊച്ചി: സൂപ്പര്‍ ലീഗ് കേരള ക്ലബ്ബ് ഫോഴ്‌സ കൊച്ചി എഫ്‌സി മുഖ്യ പരിശീലകന്‍ മിഗ്വല്‍ യ്യാഡോയും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞു. കളിച്ച ആറു മല്‍സരങ്ങളിലും തോറ്റതോടെയാണ് ഫോര്‍സ കൊച്ചി എഫ്‌സി തങ്ങളുടെ പരിശീലകനെ പുറത്താക്കാന്‍ കാരണം. രണ്ടാം സീസണില്‍ ക്ലബ്ബിനോടൊപ്പം ചേര്‍ന്ന യ്യാഡോയുടെ അര്‍പ്പണബോധത്തിനും പരിശ്രമങ്ങള്‍ക്കും ക്ലബ്ബ് നന്ദി രേഖപ്പെടുത്തി.

സൂപ്പര്‍ ലീഗ് കേരള സീസണില്‍ മെച്ചപ്പെടാന്‍ ശ്രമിക്കുന്ന ഫോര്‍സ കൊച്ചി പുതിയ പരിശീലകനെ അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രഥമ സീസണിലെ റണ്ണറപ്പാണ് ഫോഴ്‌സ കൊച്ചി. ഈ സീസണില്‍ കളിച്ച ആറു മല്‍സരങ്ങളിലും തോറ്റ് ലീഗ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഫോര്‍സ കൊച്ചി. വിദേശ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പരിക്കിന്റെ പിടിയിലായത് ഫോഴ്‌സ കൊച്ചിക്ക് തിരിച്ചടിയായി.

Next Story

RELATED STORIES

Share it