സ്പാനിഷ് ലീഗ്; സിദാന് കീഴില്‍ റയലിന് തോല്‍വി

സ്പാനിഷ് ലീഗ്; സിദാന് കീഴില്‍ റയലിന് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ പുതിയ കോച്ച് സിദാന് കീഴില്‍ റയല്‍ മാഡ്രിഡിന് ആദ്യ തോല്‍വി. 21ന് വലന്‍സിയയാണ് ചാപ്യംന്‍സ് ലീഗ് പ്രതീക്ഷയ്ക്കായുള്ള ജയം സ്വന്തമാക്കിയത്. ലീഗില്‍ റയല്‍ മൂന്നാം സ്ഥാനത്താണ്. വലന്‍സിയ അഞ്ചാം സ്ഥാനത്തും. സിദാന് കീഴില്‍ ആദ്യ രണ്ടും മല്‍സരങ്ങളിലും റയല്‍ ജയിച്ചിരുന്നു. ഗോന്‍കാലോ ഗ്യൂദസിന്റെ(35) ഗോളിലൂടെ വലന്‍സിയയാണ് ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് 83ാം മിനിറ്റില്‍ ഗരേയുടെ ഗോളിലൂടെ വലന്‍സിയ വീണ്ടും ലീഡ് ഉയര്‍ത്തി. റയല്‍ ആക്രമിച്ച് കളിച്ചെങ്കിലും ഏക ഗോളിന് ഇഞ്ചുറി ടൈം വരെ കാത്തു നില്‍ക്കേണ്ടി വന്നു. കരീം ബെന്‍സിമയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മറ്റ് മല്‍സരങ്ങളില്‍ ലെവന്റേയെ 3-2ന് അത്‌ലറ്റിക്കോ ബില്‍ബാവോ തോല്‍പ്പിച്ചു. റയോ വോല്‍ക്കാനോയെ 2-1ന് ഐബര്‍ തോല്‍പ്പിച്ചു. സെല്‍റ്റാ വിഗോഹുസ്‌ക്കോ മല്‍സരം 3-3ന് സമനിലയില്‍ കലാശിച്ചു.


RELATED STORIES

Share it
Top