ചെല്‍സിയെ വീഴ്ത്തി ഷെഫീല്‍ഡ്; ലിവര്‍പൂളിന് സമനില, ഗോള്‍മഴയുമായി സിറ്റി
മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ ബേണ്‍ലി സമനിലയില്‍ കുരുക്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിക്കാനിരിക്കെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള മല്‍സരങ്ങള്‍ വന്‍ വഴിത്തിരിവിലേക്ക്. അപരാജിത കുതിപ്പുമായി മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയെ ഇന്ന് ഷെഫീല്‍ഡ് യുനൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിനു വീഴ്ത്തി. ഇതോടെ ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസിലായിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ നാലാം സ്ഥാനത്തുള്ള ലെസ്റ്റര്‍, അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ ജയിക്കുന്ന പക്ഷം അവര്‍ മൂന്നും നാലും സ്ഥാനങ്ങളിലേക്ക് കയറും. ഇതോടെ ചെല്‍സി അഞ്ചിലേക്ക് വീഴും. ജയത്തോടെ ഷെഫീല്‍ഡ് ആറാം സ്ഥാനത്തെത്തി യൂറോപ്പാ ലീഗ് യോഗ്യത സജീവമാക്കി.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ ബേണ്‍ലി സമനിലയില്‍ കുരുക്കി. റൊബെര്‍ട്ട്‌സണിലൂടെ ലിവര്‍പൂളാണ് ലീഡെടുത്തത്. എന്നാല്‍ ഒമ്പതാം സ്ഥാനത്തുള്ള ബേണ്‍ലി റൊഡ്രിഗസിലൂടെ 69ാം മിനിറ്റില്‍ സമനില പിടിക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രിങ്ടണെ തകര്‍ത്തു. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു 15ാം സ്ഥാനക്കാരെ സിറ്റി തോല്‍പിച്ചത്. റഹീം സ്‌റ്റെര്‍ലിങ് ഹാട്രിക് നേടിയ മല്‍സരത്തില്‍ ബെര്‍ണാഡോ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ഓരോ ഗോളും നേടി. സ്‌റ്റെര്‍ലിങിന്റെ സീസണിലെ മൂന്നാം ഹാട്രിക്കാണിത്. മറ്റ് മല്‍സരങ്ങളില്‍ വെസ്റ്റ്ഹാം നോര്‍വിച്ചിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. വാറ്റ്‌ഫോഡ് ന്യൂകാസിലിനെ 2-1നും തോല്‍പ്പിച്ചു.
Sheffield United 3-0 Chelsea: McGoldrick and McBurnie deal Blues huge top four blow
RELATED STORIES
വന്‍ ട്വിസ്റ്റ്: ഏകനാഥ് ഷിന്ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMTകെഎസ്എസ്പിഎല് കടക്കെണിയില്: ദരിദ്രര്ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTമഹാരാഷ്ട്ര: സര്ക്കാര് രൂപീകരിക്കാന് ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില് കൊവിഡ് കേസുകള് ഉയരുന്നു;ജാഗ്രതാ നിര്ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMT