Football

ക്ലബ്ബ് ലോകകപ്പ് ബയേണ്‍ മ്യുണിക്കിന്

ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിയ്ക്കാണ് മൂന്നാം സ്ഥാനം.

ക്ലബ്ബ് ലോകകപ്പ് ബയേണ്‍ മ്യുണിക്കിന്
X


ദമാം;2019-20 സീസണിലെ ക്ലബ്ബ് ലോകകപ്പ് ബയേണ്‍ മ്യുണിക്കിന് സ്വന്തം. മെക്‌സിക്കന്‍ ടീമായ ട്രൈഗ്രസിനെ തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ ക്ലബ്ബ് ലോകകപ്പ് ഉയര്‍ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേണിന്റെ നേട്ടം. ഇതോടെ സീസണിലെ ആറാം കിരീടവും ബയേണ്‍ സ്വന്തമാക്കി. ബെഞ്ചമിന്‍ പവാര്‍ദാണ് ബയേണിന്റെ ഗോള്‍ നേടിയത്. ബുണ്ടസാ ലീഗ്, ജര്‍മ്മന്‍ കപ്പ്, ജര്‍മ്മന്‍ സൂപ്പര്‍ കപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, യുവേഫാ ചാംപ്യന്‍സ് ലീഗ് എന്നിവയും കഴിഞ്ഞ സീസണില്‍ ബയേണ്‍ സ്വന്തമാക്കിയിരുന്നു. സീസണിലെ ആറ് കിരീടം എന്ന നേട്ടം ഇതിന് മുമ്പ് ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. 2013ല്‍ ബയേണ്‍ ചാംപ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും നേടിയിരുന്നു. നോര്‍ത്ത്-സെന്‍ട്രല്‍ അമേരിക്കയില്‍ നിന്ന് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുന്ന ആദ്യടീമാണ് ടൈഗ്രസ്. ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിയ്ക്കാണ് മൂന്നാം സ്ഥാനം. ലാറ്റിന്‍ അമേരിക്കന്‍ ചാംപ്യന്‍മാരായ പാല്‍മെറാസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അല്‍ അഹ്ലി മൂന്നാം സ്ഥാനം നേടിയത്.





Next Story

RELATED STORIES

Share it