മാള്‍ഡീനി ജൂനിയറിന് മിലാനില്‍ സ്വപ്‌ന തുടക്കം
സെസ്സാര്‍ 12 വര്‍ഷം മിലാനിയി കളിച്ചപ്പോള്‍ മകന്‍ മാള്‍ഡീനി 17 വര്‍ഷമാണ് മിലാന്റെ ജെഴ്‌സി അണിഞ്ഞത്.

മിലാന്‍: ഇറ്റാലിയന്‍ ഇതിഹാസ താരം പാവ്‌ലോ മാള്‍ഡീനിയുടെ മകന്‍ ഡാനിയേല്‍ മാള്‍ഡീനിയ്ക്ക് എസി മിലാന്‍ സീനിയര്‍ ടീമില്‍ സ്വപ്‌ന തുടക്കം. 19കാരനായ ഡാനിയേല്‍ ഇന്ന് ഇറ്റാലിയന്‍ സീരി എയില്‍ സ്‌പെയ്‌സിയ്‌ക്കെതിരായ മല്‍സരത്തിലാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. 48ാം മിനിറ്റില്‍ ഡാനിയേല്‍ ഒരു ഗോളിലൂടെ തന്റെ വരവ് അറിയിച്ചു. മിലാന്‍ 2-1ന്റെ ജയവും വരിച്ചു. ഡയസാണ് മിലാന്റെ രണ്ടാം ഗോള്‍ നേടിയത്.
2016-17 സീസണിലാണ് താരം മിലാന്റെ ജൂനിയര്‍ ടീമിനായി ഇറങ്ങിയത്.സീനിയര്‍ കരിയറില്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി 2020ല്‍ ഹെല്ലാസ് വെറോണയ്ക്കായി ഇറങ്ങിയിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഡാനിയേല്‍ ഇറ്റലിയുടെ അണ്ടര്‍ 18 ടീമിനായി കളിച്ചിരുന്നു. മാള്‍ഡീനി പരമ്പരയിലെ മൂന്നാം താരമാണ് ഡാനിയേല്‍. ഇതിഹാസ താരം സെസ്സാര്‍ മാള്‍ഡീനിയുടെ മകനാണ് പാവ്‌ലോ മാള്‍ഡീനി. സെസ്സാര്‍ 12 വര്‍ഷം മിലാനിയി കളിച്ചപ്പോള്‍ മകന്‍ മാള്‍ഡീനി 17 വര്‍ഷമാണ് മിലാന്റെ ജെഴ്‌സി അണിഞ്ഞത്. ഡാനിയേലിന്റെ ജേഷ്ടന്‍ ക്രിസ്റ്റ്യന്‍ മിലാനായി അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT