റയലിന് വന്‍ തിരിച്ചടി; റാമോസ് ചാംപ്യന്‍സ് ലീഗില്‍ കളിക്കില്ല
റയലിനായി നാല് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ നായകനാണ് റാമോസ്.

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരേ ഇറങ്ങുന്ന റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ക്വാര്‍ട്ടറില്‍ കളിക്കില്ല. റാമോസിന്റെ കാലിന്റെ മസിലിനേറ്റ പരിക്കാണ് റയലിന് തിരിച്ചടിയായത്. കൊസോവയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലാണ് സ്പെയിന് താരത്തിന്റെ കാലിന് പരിക്കേറ്റത്. മല്‍സരം ശേഷം വ്യാഴ്ച നടന്ന പരിശീലനത്തിനിടെയാണ് വേദന അധികമായത്. തുടര്‍ന്ന് നടത്തിയ സ്കാനിങിലാണ് പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയത്. ഈ മാസം ആറിന് അര്‍ദ്ധരാത്രിയാണ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ലിവര്‍പൂളിനെതിരായ മല്‍സരം. ക്വാര്‍ട്ടറിന് പിറകെ ലാ ലിഗയില്‍ 14ന് നടക്കുന്ന എല്‍ ക്ലാസ്സിക്കോയിലും താരം കളിക്കില്ല.നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനൊപ്പം കളിക്കാന്‍ കഴിയാത്തതില്‍ നിരാശയും വേദനയും ഉണ്ടെന്ന് റാമോസ് ഇന്‍സ്റ്റയില്‍ കുറിച്ചു. റയലിനായി നാല് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ നായകനാണ് റാമോസ്.
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTഫാര്‍മസിസ്റ്റിന്റെ കൊലപാതകം: പോലിസ് കമ്മീഷണര്‍ക്കെതിരേ നടപടി...
2 July 2022 5:28 PM GMTമാധ്യമ പ്രവര്ത്തകന് സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ്...
2 July 2022 4:51 PM GMT'അമരാവതിയിലെ കടയുടമ കൊല്ലപ്പെട്ടത് നൂപുര്‍ ശര്‍മയെ അനുകൂലിക്കുന്ന...
2 July 2022 3:30 PM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMT