Football

സെര്‍ജിയോ ബുസ്‌കറ്റസ് വിരമിക്കുന്നു

സെര്‍ജിയോ ബുസ്‌കറ്റസ് വിരമിക്കുന്നു
X

മാഡ്രിഡ്: മുന്‍ സ്പാനിഷ് താരം സെര്‍ജിയോ ബുസ്‌കറ്റസ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ബാഴ്‌സലോണ ഇതിഹാസ താരം നിലവില്‍ കളിക്കുന്നത് എംഎല്‍എസില്‍ ഇന്റര്‍മയാമിയില്‍ ആണ്. ഈ സീസണ്‍ അവസാനത്തോടെ താരം ഫുട്‌ബോളിനോട് വിടപറയും. ഇന്റര്‍മയാമിയാണ് താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത പുറത്ത് വിട്ടത്. ബാഴ്‌സാ അക്കാഡമിയിലൂടെ വളര്‍ന്ന വന്ന താരം ബാഴ്‌സലോണയ്‌ക്കൊപ്പം 18 വര്‍ഷം കളിച്ചു. 2008ലാണ് താരം ബാഴ്‌സയില്‍ അരങ്ങേറ്റം കുറിച്ചത്. 700 മല്‍സരങ്ങള്‍ കളിച്ച താരം ബാഴ്‌സയ്‌ക്കൊപ്പം ഒമ്പത് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാംപ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. 2023ലാണ് മുന്‍ സഹതാരങ്ങളായ ലയണല്‍ മെസ്സി, ജോര്‍ദ്ദി ആല്‍ബ, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം ഇന്റര്‍മയാമിയിലെത്തിയത്. സ്‌പെയിനിനായി 2010ല്‍ ലോകകപ്പും 2012ല്‍ യൂറോകപ്പും ബുസ്‌കറ്റസ് നേടിയിട്ടുണ്ട്.37കാരനായ ബുസ്‌കറ്റസ് ഈ നൂറ്റാണ്ടാലെ മികച്ച മധ്യനിരതാരമായിരുന്നു. 20 വര്‍ഷത്തെ കരിയറിന് വിരാമമിടാന്‍ സമയമായെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.




Next Story

RELATED STORIES

Share it