Football

കൊവിഡ്- 19 വ്യാപനം: ഫുട്ബോള്‍ സീസണ്‍ നഷ്ടമായേക്കും

കൊറോണയെ തുടര്‍ന്ന് ഏപ്രില്‍ 30 വരെയാണ് എല്ലാ ലീഗുകളും നീട്ടിവച്ചത്. എന്നാല്‍, ജൂണ്‍ 30ന് മുമ്പ് ലീഗുകള്‍ തുടരാന്‍ സാധിച്ചില്ലെങ്കില്‍ സീസണ്‍ ഇതോടെ ഒഴിവാക്കേണ്ടിവരും.

കൊവിഡ്- 19 വ്യാപനം: ഫുട്ബോള്‍ സീസണ്‍ നഷ്ടമായേക്കും
X

ലണ്ടന്‍: കൊവിഡ്- 19ന്റെ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ ഫുട്ബോള്‍ സീസണ്‍ നഷ്ടമായേക്കുമെന്ന് യുവേഫാ. നിശ്ചയിച്ച പ്രകാരം ലീഗുകള്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ സീസണ്‍ അവസാനിപ്പിക്കേണ്ടിവരുമെന്നും യുവേഫാ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിന്‍ അറിയിച്ചു. കൊറോണയെ തുടര്‍ന്ന് ഏപ്രില്‍ 30 വരെയാണ് എല്ലാ ലീഗുകളും നീട്ടിവച്ചത്. എന്നാല്‍, ജൂണ്‍ 30ന് മുമ്പ് ലീഗുകള്‍ തുടരാന്‍ സാധിച്ചില്ലെങ്കില്‍ സീസണ്‍ ഇതോടെ ഒഴിവാക്കേണ്ടിവരും. ലീഗുകള്‍ നടത്താന്‍ യുവേഫായുടെ മുന്നില്‍ മൂന്ന് ഓപ്ഷനുകളാണുള്ളത്.

മെയ് മധ്യത്തോടെ തുടങ്ങുക, ജൂണ്‍ ആദ്യവാരം, ജൂണ്‍ അവസാനം എന്നീ മൂന്ന് വഴികളാണ് യുവേഫായുടെ മുന്നിലുള്ളത്. ഇവ മൂന്നും നടക്കാത്ത പക്ഷം അടുത്ത സീസണിനൊപ്പം ഈ സീസണിലെ തുടര്‍മല്‍സരങ്ങള്‍ ആരംഭിക്കാനും യുവേഫായ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ ആഭ്യന്തര ലീഗുകള്‍ക്കാണ് പ്രധാന്യം നല്‍കുകയെന്നും സെഫറിന്‍ അറിയിച്ചു. ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ, ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ്, യൂറോകപ്പ് എന്നിവയും കൊറോണയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

Next Story

RELATED STORIES

Share it