Football

സന്തോഷ് ട്രോഫി; പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍

എതിരില്ലാത്ത നാലുഗോളിനായിരുന്നു കേരളത്തിന്റെ ജയം

സന്തോഷ് ട്രോഫി; പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍
X

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. സെമിയില്‍ പഞ്ചാബിനെ നാലുഗോളിന് തകര്‍ത്താണ് ഫൈനല്‍ പ്രവേശനം. കഴിഞ്ഞ സന്തോഷ് ട്രോഫി റണ്ണറപ്പാണ് കേരളം. ഇതോടെ ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ സര്‍വീസാണ് കേരളത്തിന്റെ എതിരാളികള്‍. ആദ്യ പകുതിയില്‍ മൂന്നുഗോളുകള്‍ നേടി മല്‍സരം കയ്യിലൊതുക്കുകയായിരുന്നു കേരളം. ആദ്യ പകുതിയില്‍ 16ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലും 34ാം മിനിറ്റില്‍ മുഹമ്മദ് റിയാസും 45ാം മിനിറ്റില്‍ എം വിഘ്‌നേഷുമാണ് ഗോള്‍ നേടിയത്.

വി അര്‍ജുന്‍ ഒരുക്കിയ കോര്‍ണറില്‍ തലവച്ചാണ് അജ്‌സല്‍ കേരളത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്. രണ്ടാം ഗോളും അര്‍ജുന്റെ കോര്‍ണറില്‍ നിന്നാണ്. ബിബിന്‍ അജയനിലേക്ക് നല്‍കിയ പന്ത് ബിബിന്‍ റിയാസിന് കൈമാറി. റിയാസ് അനായാസം ലക്ഷ്യം കണ്ടു. ഇടവേളക്ക് പിരിയും മുന്‍പ് അജ്‌സല്‍ ഒരുക്കിയ പാസിലാണ് വിഘ്‌നേഷ് ഗോള്‍ നേടിയത്.

അതേസമയം, റെയില്‍വേസിനെ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശില്‍പ്പി. ഞായര്‍ നടക്കുന്ന ഫൈനലില്‍ കേരളമാണ് പഞ്ചാബിന്റെ എതിരാളി. എഴുതവണ ജേതാക്കളാണ് സര്‍വീസസ്. ഏറ്റവും ഒടുവില്‍ 2023ല്‍ കിരീടമുയര്‍ത്തി. സര്‍വീസസ് ടീമില്‍ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാള്‍ഡ്, ജിജോ ജെറോണ്‍ എന്നിവര്‍.

Next Story

RELATED STORIES

Share it