Football

സന്തോഷ് ട്രോഫി: ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ബി ഗ്രൂപ്പ് മല്‍സരങ്ങള്‍ നാളെ തുടങ്ങും; ആദ്യ മല്‍സരം കേരളവും ലക്ഷദ്വീപും തമ്മില്‍

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാവിലെ 9.30നാണ് കിക്കോഫ്. വൈകുന്നേരം മൂന്നിന് പോണ്ടിച്ചേരി-ആന്‍ഡമാന്‍ നിക്കോബര്‍ മല്‍സരം നടക്കും. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്നതാണ് കേരള ടീം

സന്തോഷ് ട്രോഫി: ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ബി ഗ്രൂപ്പ് മല്‍സരങ്ങള്‍ നാളെ തുടങ്ങും; ആദ്യ മല്‍സരം കേരളവും ലക്ഷദ്വീപും തമ്മില്‍
X

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന്റെ ബി ഗ്രൂപ്പ് മല്‍സരങ്ങള്‍ നാളെ തുടങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും. രാവിലെ 9.30നാണ് കിക്കോഫ്. വൈകുന്നേരം മൂന്നിന് പോണ്ടിച്ചേരി-ആന്‍ഡമാന്‍ നിക്കോബര്‍ മല്‍സരം നടക്കും.

പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്നതാണ് കേരള ടീം. മധ്യനിര താരം ജിജോ ജോസഫാണ് നായകന്‍. ജിജോയ്ക്ക് പുറമെ ആറ് താരങ്ങള്‍ കൂടി മുമ്പ് സന്തോഷ് ട്രോഫി കളിച്ചവരാണ്. ബിനോ ജോര്‍ജ് ആണ് മുഖ്യ പരിശീലകന്‍ . 3ന് ആന്‍ഡമാന്‍, 5ന് പോണ്ടിച്ചേരി എന്നിങ്ങനെയാണ് കേരളത്തിന്റെ മറ്റു മല്‍സരങ്ങള്‍. ഗ്രൂപ്പ് വിജയികള്‍ ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്ന ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും.

Next Story

RELATED STORIES

Share it