ഗോളടി തുടര്‍ന്ന് ലെവന്‍ഡോസ്‌കി; ജയം വെട്ടിപ്പിടിച്ച് ബയേണ്‍
കോമാന്‍, ഗോററ്റസ്‌കാ, ഗാന്‍ബ്രി, ലെവന്‍ഡോസ്‌കി എന്നിവരാണ് മ്യൂണിക്കിന്റെ സ്‌കോറര്‍മാര്‍.

ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസാ ലീഗില്‍ വന്‍ തിരിച്ചുവരവ് നടത്തി ബയേണ്‍ മ്യൂണിക്ക്. അഞ്ചാം സ്ഥാനക്കാരായ ബയേണ്‍ ലെവര്‍കൂസനോട് 4-2ന്റെ ജയം സ്വന്തമാക്കിയാണ് മ്യൂണിക്ക് ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തിയത്. ഒമ്പതാം മിനിറ്റില്‍ ലെവര്‍കൂസന്‍ താരം അലാരിയോയിലൂടെ അവര്‍ ലീഡ് നേടി. എന്നാല്‍, ആദ്യപകുതിക്ക് മുന്നേ മൂന്ന് ഗോള്‍ നേടി മ്യൂണിക്ക് മല്‍സരം തിരിച്ചുപിടിച്ചു. കോമാന്‍, ഗോററ്റസ്‌കാ, ഗാന്‍ബ്രി, ലെവന്‍ഡോസ്‌കി എന്നിവരാണ് മ്യൂണിക്കിന്റെ സ്‌കോറര്‍മാര്‍.
ലെവന്‍ഡോസ്‌കിയുടെ ഈ സീസണിലെ ബയേണിന് വേണ്ടിയുള്ള 30ാം ഗോളാണിത്. തുടര്‍ച്ചയായ എട്ടാം ബുണ്ടസാ ലീഗ് കിരീട നേട്ടത്തിന് ബയേണ്‍ മ്യൂണിക്കിന് ഇനി വേണ്ടത് വെറും രണ്ട് ജയമാണ്. അതിനിടെ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ആര്‍ പി ലെപ്സിങ് അവസാനസ്ഥാനക്കാരായ പാഡര്‍ബോണിനോട് 1-1ന്റെ സമനില വഴങ്ങി. മറ്റ് മല്‍സരങ്ങളില്‍ മെയിന്‍സ് 2-0ത്തിന് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഡസ്സല്‍ഡോര്‍ഫ് ഹഫനിഹെം മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT