Football

എല്‍ ക്ലാസ്സിക്കോ; റയലിനെ പൂട്ടാന്‍ ബാഴ്‌സലോണ ഇന്നിറങ്ങും

വിനീഷ്യസ് ജൂനിയര്‍, മൊഡ്രിച്ച്, കാസിമറോ എന്നിവരെല്ലാം ഇന്നിറങ്ങും.

എല്‍ ക്ലാസ്സിക്കോ; റയലിനെ പൂട്ടാന്‍ ബാഴ്‌സലോണ ഇന്നിറങ്ങും
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സീസണിലെ അവസാന എല്‍ ക്ലാസ്സിക്കോ ഇന്ന് നടക്കും.റയലിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. കഴിഞ്ഞ അഞ്ച് തവണയും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ റയലിനായിരുന്നു ജയം. എന്നാല്‍ ലീഗിലെ കഴിഞ്ഞ മല്‍സരങ്ങളില്‍ ബാഴ്‌സ മികച്ച ഫോമിലാണ്. റയലിനെതിരേ പതറുന്ന ബാഴ്‌സയ്ക്ക് പകരം പുതിയ ടീമിനെ ഇന്ന് കാണാമെന്ന് കോച്ച് സാവി വ്യക്തമാക്കിയിട്ടുണ്ട്. റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തും ബാഴ്‌സ മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. റയലിന്റെ സ്റ്റാര്‍ പ്ലെയര്‍ കരീം ബെന്‍സിമയും ഹ്യൂഗോ സാഞ്ചസും ഇന്ന് ടീമിനായി കളിക്കില്ല. വിനീഷ്യസ് ജൂനിയര്‍, മൊഡ്രിച്ച്, കാസിമറോ എന്നിവരെല്ലാം ഇന്നിറങ്ങും.


മറുവശത്ത് മിന്നും ഫോമിലുള്ള ഒബമായങ്,ഗവി, പെഡ്രി,ആല്‍ബ, മെംഫിസ് എന്നിവര്‍ അണിനിരക്കുമ്പോള്‍ ഇത്തവണ റയല്‍ വിയര്‍ക്കും. രാത്രി 1.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it