Football

ചാംപ്യന്‍സ് ലീഗ്; ഇഞ്ചുറി ടൈമില്‍ ജയം കൈവിട്ട് പിഎസ്ജി; സിറ്റിക്ക് വന്‍ ജയം

ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി

ചാംപ്യന്‍സ് ലീഗ്; ഇഞ്ചുറി ടൈമില്‍ ജയം കൈവിട്ട് പിഎസ്ജി; സിറ്റിക്ക് വന്‍ ജയം
X


ബെര്‍ലിന്‍;ചാംപ്യന്‍സ് ലീഗില്‍ ഇഞ്ചുറി ടൈമില്‍ നിര്‍ണ്ണായക ജയം കൈവിട്ട് പിഎസ്ജി. ഗ്രൂപ്പ് എയില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനോട് 2-2ന്റെ സമനിലയാണ് പിഎസ്ജി വഴങ്ങിയത്. മല്‍സരത്തില്‍ എട്ടാം മിനിറ്റില്‍ നക്കുന്‍ക്കൂവിലൂടെ ലെപ്‌സിഗാണ് ലീഡ് എടുത്തത്. ഇതിനിടയില്‍ ആേ്രന്ദ സില്‍വയെ പിസ്ജി താരം ഡാനിയോള വീഴ്ത്തിയതിന് തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മ സമര്‍ദ്ധമായി തടഞ്ഞു. 21ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ വിജനല്‍ഡം സമനില ഗോള്‍ നേടിയതോടെ പിഎസ്ജി മല്‍സരത്തിലേക്ക് തിരിച്ചുവന്നു.

തുടര്‍ന്ന് മാര്‍ക്വിനോസിന്റെ അസിസ്റ്റില്‍ നിന്ന് വിജനല്‍ഡം തന്റെ രണ്ടാം ഗോളും നേടി പിഎസ്ജിക്ക് വ്യക്തമായ ലീഡ് നല്‍കി. ജയമുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ ലെപ്‌സിഗിന്റെ ഗോള്‍ വീണത്. 91ാം മിനിറ്റില്‍ എന്‍കുങ്കുവിനെ കിംബാപ്പെ ഫൗളില്‍ വീഴ്ത്തി.തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി എടുത്ത ഹംഗറിയുടെ ഡൊമിനിക്ക് സൊബോസലെ ലക്ഷ്യം കണ്ടു. ഇതോടെ അനായാസം ജയിക്കാമെന്ന പിഎസ്ജി മോഹം പൊലിഞ്ഞു. മെസ്സിയില്ലാതെ ഇറങ്ങിയ പിഎസ്ജിയ്‌ക്കെതിരേ ലെപ്‌സിഗ് മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. എന്നാല്‍ നാല് മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ലെപ്‌സിഗ് ലീഗില്‍ നിന്ന് പുറത്തായി.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. ഫോഡന്‍, മെഹറസ്, സ്‌റ്റെര്‍ലിങ്, ജീസുസ് എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയത്. പിഎസ്ജിയോട് ഒരു പോയിന്റ് വ്യത്യാസത്തില്‍ സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.




Next Story

RELATED STORIES

Share it