റെക്കോഡ് മല്‍സരത്തില്‍ റാമോസ് പെനാല്‍റ്റി നഷ്ടപ്പെടുത്തി; സ്‌പെയിനിന് സമനില
കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡ് ഈജിപ്തിന്റെ അഹമ്മദ് ഹസന്റെ (186) പേരിലാണുള്ളത്.

മാഡ്രിഡ്: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കിയ സ്‌പെയിനിന്റെ സെര്‍ജിയോ റാമോസ് മറക്കാനാവാത്ത ദിവസമായിരിക്കും ഇന്ന്. സ്വിറ്റ്‌സര്‍ലന്റിനെതിരായ മല്‍സരത്തില്‍ രണ്ട് പെനാല്‍റ്റികളാണ് താരം നഷ്ടമാക്കിയത്. ഇതോടെ സ്വിറ്റ്‌സര്‍ലന്റിനോട് സ്‌പെയിന്‍ 1-1ന് സമനില വഴങ്ങുകയും ചെയ്തു. യുവേഫാ നാഷനസ് ലീഗിലാണ് സെര്‍ജിയോ ഇന്ന് പുതിയ നാഴികക്കലും ഒപ്പം ദുരന്തവും നേരിട്ടത്. 177ാം മല്‍സരങ്ങള്‍ കളിച്ച റാമോസ് ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച യൂറോപ്പ്യന്‍ താരമെന്ന റെക്കോഡാണ് നേടിയത്. 176 മല്‍സരങ്ങള്‍ കളിച്ച ഇറ്റാലിയന്‍ താരം ജിയാന്‍ ലൂയിജി ബഫണ്‍ റെക്കോഡാണ് സെര്‍ജിയോ തകര്‍ത്തത്. ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡ് ഈജിപ്തിന്റെ അഹമ്മദ് ഹസന്റെ (186) പേരിലാണുള്ളത്. നിര്‍ണ്ണായക മല്‍സരത്തില്‍ ഫ്രയൂലര്‍ സ്വിറ്റ്‌സര്‍ലാന്റിന് ലീഡ് നല്‍കി. മൊറേനയിലൂടെ 89ാം മിനിറ്റില്‍ സ്‌പെയിന്‍ സമനില പിടിക്കുകയായിരുന്നു. ഇതിനിടയില്‍ ലഭിച്ച രണ്ട് പെനാല്‍റ്റികളാണ് താരം നഷ്ടമാക്കിയത്. ഒന്ന് സ്വിസ് ഗോളി തട്ടിമാറ്റിയപ്പോള്‍ മറ്റൊരു പനേഗ പെനാല്‍റ്റിയും പുറത്താവുകയായിരുന്നു. സ്‌പെയിനിനും റയല്‍ മാഡ്രിഡിനും എടുത്ത അവസാനത്തെ 18 പെനാല്‍റ്റികളും റാമോസ് ലക്ഷ്യം കണ്ടിരുന്നു. എന്നാല്‍ റെക്കോഡ് മല്‍സരം താരത്തിന് ദുസ്വപ്‌നമാവുകയായിരുന്നു. സമനിലയോട് സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാ സ്ഥാനത്താണ്.
RELATED STORIES
നിയമസഭയില് മാധ്യമങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTകേന്ദ്രസര്ക്കാര് മുസ്ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം...
27 Jun 2022 6:18 AM GMTമഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്ഡോസര് രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില് രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMT