Football

പക വീട്ടി പിഎസ്ജി; ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ പുറത്ത്

പിഎസ്ജിക്ക് ഇന്ന് ഗോള്‍ നേടാനായില്ല.

പക വീട്ടി പിഎസ്ജി; ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ പുറത്ത്
X


പാരിസ്; കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ നിന്ന് തട്ടിമാറ്റിയ ബയേണ്‍ മ്യുണിക്കിനെ ഇത്തവണ ക്വാര്‍ട്ടറില്‍ പുറത്താക്കി പിഎസ്ജി. ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ജയിച്ചിട്ടും മുന്‍ ചാംപ്യന്‍മാര്‍ പുറത്തായി. ആദ്യപാദത്തില്‍ പിഎസ്ജി 3-2ന് ജയിച്ചിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് ഭീമര്‍ സെമിയിലേക്ക് കടന്നു. ഇന്ന് ബയേണിന്റെ ഏക ഗോള്‍ ചൗപ്പോ മോറ്റിങിന്റെ വകയായിരുന്നു. പിഎസ്ജിക്ക് ഇന്ന് ഗോള്‍ നേടാനായില്ല. പിഎസ്ജിയുടെ തുടക്കം മികച്ച നിലയിലായിരുന്നു. നെയ്മര്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബയേണ്‍ ഗോളി സമ്മര്‍ദ്ധമായി തട്ടിമാറ്റി. സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയുടെ കുറവ് ബയേണിനെ ഇന്ന് സാരമായി ബാധിച്ചിരുന്നു. നാളെ നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി-ഡോര്‍ട്ട്മുണ്ട് മല്‍സരത്തിലെ വിജയികളെ പിഎസ്ജി സെമിയില്‍ നേരിടും.




Next Story

RELATED STORIES

Share it