Football

നെയ്മറിന് ചുവപ്പ് കാര്‍ഡ്; പിഎസ്ജിക്ക് ഒന്നാം സ്ഥാനം നഷ്ടം

രണ്ടാം സ്ഥാനത്തുള്ള ലില്ലെയോട് ഇന്ന് പരാജയപ്പെട്ടു

നെയ്മറിന് ചുവപ്പ് കാര്‍ഡ്; പിഎസ്ജിക്ക് ഒന്നാം സ്ഥാനം നഷ്ടം
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.രണ്ടാം സ്ഥാനത്തുള്ള ലില്ലെയോട് ഇന്ന് പരാജയപ്പെട്ടതോടെയാണ് പിഎസ്ജിയുടെ ഒന്നാം സ്ഥാനം വീണത്. ഡേവിഡിലൂടെ 20ാം മിനിറ്റില്‍ ലില്ലെയാണ് വിജയഗോള്‍ നേടിയത്. കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ അടങ്ങിയ താര നിര ലില്ലെയ്‌ക്കെതിരേ ഒരു സമനില ഗോള്‍ നേടാനായി പരിശ്രമിച്ചുവെങ്കിലും അത് പാഴായി പോവുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ലില്ലെ താരം എംബാലോയ്ക്കും കാര്‍ഡ് ലഭിച്ചു. പന്ത് കൈവിട്ട് പോയതിനെ തുടര്‍ന്ന് നെയ്മര്‍ ലില്ലെ താരത്തെ പിടിച്ചു തള്ളിയിരുന്നു. തുടര്‍ന്ന് എംബാലോയും നെയ്മറുമായി വാക്കേറ്റം ഉണ്ടായി. ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നായി നെയ്മറിന് മൂന്ന് ചുവപ്പ് കാര്‍ഡാണ് ലഭിച്ചത്.




Next Story

RELATED STORIES

Share it