Football

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് മൊണാക്കോ ഷോക്ക്

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് ന്യൂകാസില്‍ യുനൈറ്റഡിനെതിരേ 3-1ന്റെ ജയം

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് മൊണാക്കോ ഷോക്ക്
X


പാരിസ്:ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് തോല്‍വി.നാലാം സ്ഥാനത്തുള്ള മൊണാക്കോയാണ് പിഎസ്ജിയെ പിടിച്ചുകെട്ടിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് മൊണാക്കോയുടെ ജയം. ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരേ വമ്പന്‍ ജയവുമായി തിരിച്ചെത്തിയ പിഎസ്ജി് മൊണാക്കോയ്ക്കു മുന്നില്‍ ഗോളടിക്കാന്‍ മറന്നു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മൊണാക്കോ ഗോളിയുടെ സമ്മര്‍ദ്ധമായ ഇടപെടല്‍ പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു. ലീഗില്‍ പിഎസ്ജി മൂന്നാം സ്ഥാനത്താണ്. മറ്റൊരു ് മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലില്ലെ 4-1ന് ലോറിന്റയെ തോല്‍പ്പിച്ചു. സീസണില്‍ ഇതുവരെ പിഎസ്ജിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് ന്യൂകാസില്‍ യുനൈറ്റഡിനെതിരേ 3-1ന്റെ ജയം.ജയത്തോടെ യുനൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. റാഷ്‌ഫോഡ്, ജെയിംസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു.


Next Story

RELATED STORIES

Share it