Football

ഇരട്ടഗോളുമായി എംബാപ്പെ; പിഎസ്ജി ഫ്രഞ്ച് കപ്പ് ക്വാര്‍ട്ടറില്‍

14ാം ഫ്രഞ്ച് കിരീടത്തിനായാണ് പിഎസ്ജിയുടെ കുതിപ്പ്.

ഇരട്ടഗോളുമായി എംബാപ്പെ; പിഎസ്ജി ഫ്രഞ്ച് കപ്പ് ക്വാര്‍ട്ടറില്‍
X



പാരിസ്: ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി ഫ്രഞ്ച് കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരായ ലില്ലെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. 41, 90 മിനിറ്റുകളിലായിരുന്നു പിഎസ്ജിയുടെ ഗോളുകള്‍. ഒമ്പതാം മിനിറ്റില്‍ ഇക്കാര്‍ഡിയാണ് ആദ്യ ഗോള്‍ നേടിയത്. മല്‍സരത്തിനിടെ ഇക്കാര്‍ഡിക്ക് പരിക്കേറ്റിരുന്നു. ലീഗ് വണ്ണില്‍ പിഎസ്ജിയോട് മൂന്ന് ഗോളിന്റെ ലീഡുമായി ലില്ലെ ഒന്നാം സ്ഥാനത്താണ്. 14ാം ഫ്രഞ്ച് കപ്പ് കിരീടത്തിനായാണ് പിഎസ്ജിയുടെ കുതിപ്പ്.




Next Story

RELATED STORIES

Share it