Football

പ്രീമിയര്‍ ലീഗ്; സിറ്റിയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം

സ്വന്തം തട്ടകത്തില്‍ രണ്ട് ഗോളിന് തോറ്റു

പ്രീമിയര്‍ ലീഗ്; സിറ്റിയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം
X

ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ട് ഗോളിന് തകര്‍ത്ത് ടോട്ടന്‍ഹാം. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 35-ാം മിനിറ്റില്‍ ബ്രെനന്‍ ജോണ്‍സണ്‍ നേടിയ ഗോളിലൂടെ ടോട്ടന്‍ഹാം ലീഡെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് സിറ്റി ഗോള്‍കീപ്പര്‍ ജെയിംസ് ട്രാഫോര്‍ഡിന്റെ പിഴവ് മുതലെടുത്ത ജാവോ പലിഞ്ഞ ടോട്ടനത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ സിറ്റി ആധിപത്യം പുലര്‍ത്തിയെങ്കിലും, ഒമര്‍ മര്‍മൂഷ്, റയാന്‍ ചെര്‍ക്കി തുടങ്ങിയ താരങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.

രണ്ടാം പകുതിയില്‍ സൂപ്പര്‍ താരങ്ങളായ ഫില്‍ ഫോഡന്‍, റോഡ്രി, ജെറമി ഡോകു തുടങ്ങിയവരെ പെപ് ഗ്വാര്‍ഡിയോള കളത്തിലിറക്കിയെങ്കിലും ടോട്ടന്‍ഹാം പ്രതിരോധിച്ച് നിന്നു. ഇത്തിഹാദില്‍ ടോട്ടന്‍ഹാം നേടുന്ന തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ സീസണില്‍ നാലുഗോളിന്റെ വിജയമാണ് ടോട്ടന്‍ഹാം ഇത്തിഹാദില്‍ നേടിയത്.

Next Story

RELATED STORIES

Share it