പ്രീമിയര് ലീഗില് ലിവര്പൂളിനെ തള്ളി സിറ്റി തലപ്പത്ത്
55ാം മിനിറ്റില് റിയാദ് മെഹറെസാണ് സിറ്റിയുടെ ഏക വിജയഗോള് നേടിയത്

BSR3 March 2019 4:21 AM GMT
ലണ്ടന്: എഎഫ്സി ബേണ്മൗത്തിനെതിരായ ഒരു ഗോള് ജയത്തോടെ മാഞ്ചസ്റ്റര് സിറ്റി ഇംഗ്ലീഷ് പ്രീമിയര് ലീഗില് ഒന്നാമതെത്തി. ലിവര്പൂളിനെ പിന്തള്ളിയാണ് സിറ്റിയുടെ കടന്നുകയറ്റം. ഇതോടെ ഇരുടീമുകളും തമ്മിലുള്ള പോയിന്റ് അന്തരം മൂന്നായി. 55ാം മിനിറ്റില് റിയാദ് മെഹറെസാണ് സിറ്റിയുടെ ഏക വിജയഗോള് നേടിയത്. മറ്റ് മല്സരങ്ങളില് ആഴ്സണല് ടോട്ടന്ഹാമിനെ 1-1ന് പിടിച്ചുകെട്ടി. ടോട്ടന്ഹാമിന് വേണ്ടി കാനേ (74) ഗോള് നേടി. ആഴ്സണലിന്റെ ഗോള് 16ാം മിനിറ്റില് റാംസേയുടെ വകയായിരുന്നു. ഹഡേഴ്സ്ഫീല്ഡിനെ ബ്രിങ്ടണ് 1-0 ത്തിന് തോല്പ്പിച്ചു. ബേണ്ലിയെ 3-1ന് ക്രിസ്റ്റല് പാലസ് തോല്പ്പിച്ചു. കാര്ഡിഫിനെതിരേ വൂള്ഫ് 2-0ത്തിന്റെ ജയം നേടി. ന്യൂ കാസിലിനെ വെസ്റ്റ് ഹാം 2-0ത്തിനു പരാജയപ്പെടുത്തി.
RELATED STORIES
സൊഹ്റാബുദ്ദീൻ കേസിലെ നിർണായക സാക്ഷിയെ ഏറ്റുമുട്ടലിൽ കൊന്നതും വിസി സജ്ജനാർ
7 Dec 2019 7:45 AM GMTനിയമബാഹ്യ കൊലപാതകങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ സമൂഹം അനുവദിക്കരുത്: പോപുലര് ഫ്രണ്ട്
7 Dec 2019 7:12 AM GMTരാജ്യത്തെ മികച്ച പോലിസ് സ്റ്റേഷനുകളുടെ പട്ടികയില് കേരളമില്ല
7 Dec 2019 6:55 AM GMTപവന് ചുഴലിക്കാറ്റ്; കടല് പ്രക്ഷുബ്ധമാവാന് സാധ്യത
7 Dec 2019 6:12 AM GMTഒരു വര്ഷത്തിനിടയില് 86 ബലാല്സംഗങ്ങള്: ഉന്നാവോ രാജ്യത്തിന്റെ ബലാല്സംഗ തലസ്ഥാനമോ?
7 Dec 2019 5:27 AM GMTവാഹന പരിശോധനയ്ക്കിടെ പോലിസ് എറിഞ്ഞിട്ട യുവാവിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന സര്ക്കാര്
7 Dec 2019 5:09 AM GMT