Football

പ്രീമിയര്‍ ലീഗ്; അമദ് ഡിയോലോയ്ക്ക് ഹാട്രിക്ക്; സ്താംപ്ടണിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയില്‍

പ്രീമിയര്‍ ലീഗ്; അമദ് ഡിയോലോയ്ക്ക് ഹാട്രിക്ക്; സ്താംപ്ടണിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയില്‍
X

ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് ഹോം ഗ്രൗണ്ടില്‍ മിന്നും ജയം. സ്താംപടണിനെ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് 3-1നാണ് മറിച്ചിട്ടത്. രണ്ടാം പകുതിയില്‍ ഐവറി താരം അമദ് ഡിയോല നേടിയ ഹാട്രിക്കാണ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം നല്‍കിയത്. 82, 90, ഇഞ്ചുറി ടൈം മിനിറ്റുകളിലായിരുന്നു അമദിന്റെ ഗോളുകള്‍ പിറന്നത്. ഒരു ഗോളിന് അസിസ്റ്റ് ഒരുക്കിയത് ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ആണ്. സതാംപട്ണിന്റെ ആശ്വാസ ഗോള്‍ യുനൈറ്റഡ് താരം ഉഗാര്‍ട്ടെയുടെ സെല്‍ഫ് ഗോളായിരുന്നു. 43ാം മിനിറ്റിലായിരുന്നു ഇത്. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ 12ാം സ്ഥാനത്തെത്തി.




Next Story

RELATED STORIES

Share it