Football

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍

ഓസ്ട്രിയയെ വീഴ്ത്തിയത് മറുപടിയില്ലാത്ത ഒരു ഗോളിന്, മൂന്നാം സ്ഥാനം ഇറ്റലിക്ക്

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍
X

ദോഹ: അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് കിരീടം പോര്‍ച്ചുഗലിന്. ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കിയത്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ അനിസിയോ കബ്രാളാണ് വിജയ ഗോള്‍ നേടിയത്. പോര്‍ച്ചുഗലിന്റെ ആദ്യ അണ്ടര്‍ 17 ലോകകപ്പ് കിരീടമാണിത്. 32ാം മിനിറ്റില്‍ പിറന്ന ഗോളിന് മറുപടി നല്‍കാന്‍ ഓസ്ട്രിയക്ക് കഴിഞ്ഞില്ല. മല്‍സരത്തില്‍ പൂര്‍ണമായും പ്രതിരോധത്തിലൂന്നിയാണ് പോര്‍ച്ചുഗല്‍ കൗമാരപ്പട കളിച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ലൂസേഴ്സ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(2-4)ബ്രസീലിനെ പരാജപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇരു ടീമുകളും ആദ്യമായണ് ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. മല്‍സരത്തിന്റെ 32ാം മിനിറ്റില്‍ ഡ്വാര്‍ട്ടെ കുന്യ നല്‍കിയ പന്ത് വലയിലെത്തിച്ച് അലിസിയോ കബ്രാല്‍ പോര്‍ച്ചുഗലിന് ലീഡ് നല്‍കി. ഓസ്ട്രിയയുടെ നിരന്തരമായ അക്രമണങ്ങള്‍ ഉണ്ടായിട്ടും ഗോള്‍ വല ഭേദിക്കാന്‍ അവര്‍ക്കായില്ല. അലിസിയോ കബ്രാളിന്റെ ടൂര്‍ണമെന്റില്‍ ഏഴാമത്തെ ഗോളാണിത്. എട്ടു ഗോളുകളുമായി ഓസ്ട്രിയയുടെ ജൊഹാനസ് മൊസര്‍ ഗോള്‍ഡന്‍ ബൂട്ട് നേടി. 2003നു ശേഷം ആദ്യമായി അണ്ടര്‍ 17 ലോകകപ്പിനെത്തിയ പോര്‍ച്ചുഗല്‍ ബെല്‍ജിയം, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലാന്റ്, ബ്രസീല്‍ ടീമുകളെ മറികടന്നാണ് ഫൈനലിലേക്ക് മുന്നേറിയത്.

മൂന്നാം സ്ഥാനക്കാരുടെ മല്‍സരത്തില്‍ മുഴുവന്‍ സമയത്തിനു ശേഷവും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ഇറ്റലിയുടെ വിജയം. ആദ്യ പകുതിയുടെ തുടക്കത്തില്‍ ബ്രസീലിന്റെ വിറ്റോര്‍ ഫെര്‍ണാണ്ടസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. നിലവിലെ അണ്ടര്‍ 17 യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ അന്തരാഷ്ട്ര കിരീടമാണ്. യൂറോപ്യന്‍ ചാംപ്യന്മാരായെത്തിയ ടീമിന്റെ പ്രകടനവും മോശമായിരുന്നില്ല. മൊറോക്കോയെയും ന്യു കാലിഡോണിയയെും ആറു ഗോളിന് കീഴടക്കി ലോകകപ്പില്‍ ഗംഭീര തുടക്കമായാണ് പോര്‍ച്ചുഗല്‍ പടയൊരുക്കം ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് പോര്‍ച്ചുഗല്‍ തോറ്റത്. ഗ്രൂപ് ഘട്ടത്തില്‍ ജപ്പാനോടേറ്റ തോല്‍വി ഒഴിച്ചാല്‍ പോര്‍ച്ചുഗലിന്റെ പ്രകടനം മികച്ചതായിരുന്നു.

Next Story

RELATED STORIES

Share it