Football

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്‌പെയിന്‍ ഫൈനല്‍; ഫ്രാന്‍സ് പുറത്ത്

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്‌പെയിന്‍ ഫൈനല്‍; ഫ്രാന്‍സ് പുറത്ത്
X

മ്യൂണിക്ക്: ഫ്രാന്‍സിനെ തകര്‍ത്ത് യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ പ്രവേശിച്ച് സ്‌പെയിന്‍. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തകര്‍ത്താണ് സ്പെയിനിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും.

സ്പെയിനിന് വേണ്ടി യുവതാരം ലമീന്‍ യമാല്‍ രണ്ട് ഗോളുകള്‍ നേടി. 54, 67 മിനിറ്റുകളിലായിരുന്നു യമാലിന്റെ ഗോളുകള്‍. നിക്കോ വില്യംസ്, മിഖേല്‍ മെറീനോ, പെദ്രി എന്നിവരാണ് സ്‌പെയിനിന് വേണ്ടി ഫ്രാന്‍സ് ഗോള്‍വല ചലിപ്പിച്ചു. കിലിയന്‍ എംബാപെ , റയാന്‍ ഷെര്‍ക്കി, റാന്‍ഡല്‍ കൊളോ മുവാനി എന്നിവര്‍ ഫ്രാന്‍സിനു വേണ്ടിയും ഗോള്‍ നേടി. അധിത സമയത്ത് ആയിരുന്നു കൊളോ മുവാനിയുടെ ഗോള്‍. 84 ാം മിനിറ്റില്‍ ഡാനി വിവിയന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ ഗോള്‍പട്ടിക നാലിലേക്ക് ഉയര്‍ത്തിയത്.

ഞായറാഴ്ചയാണ് സ്‌പെയിന്‍-പോര്‍ച്ചുഗല്‍ ഫൈനല്‍ പോരാട്ടം. ജര്‍മനിയെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ ജര്‍മനിയെ പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it