പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് ഒന്നില്‍; ലാ ലിഗയില്‍ അത്‌ലറ്റിക്കോ
പോള്‍ പോഗ്‌ബെ നേടിയ 71ാം മിനിറ്റിലെ ഗോളാണ് യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തിയത്.

മാഞ്ച്‌സറ്റര്‍; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്ത്.ഇന്ന് നടന്ന മല്‍സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് സീസണില്‍ ആദ്യമായി ഒന്നില്‍ എത്തിയത്. പോള്‍ പോഗ്‌ബെ നേടിയ 71ാം മിനിറ്റിലെ ഗോളാണ് യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തിയത്. പോഗ്‌ബെയുടെ സീസണിലെ യുനൈറ്റഡിനായുള്ള രണ്ടാം ഗോളാണിത്. ലീഗില്‍ ഒന്നാമതുണ്ടായിരുന്ന ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ വോള്‍വ്‌സിനെ 2-1ന് തോല്‍പ്പിച്ചു. എവര്‍ട്ടണ്‍ ലീഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. അവസാന സ്ഥാനക്കാരായ ഷെഫ് യുനൈറ്റഡ് സീസണിലെ ആദ്യത്തെ ജയം കരസ്ഥമാക്കി. ന്യൂകാസിലിനെതിരേ ഒരു ഗോളിന്റെ ജയമാണ് ഷെഫ് യുനൈറ്റഡ് നേടിയത്.
സ്പാനിഷ് ലീഗില്‍ സെവിയ്യയെ 2-0ത്തിന് പരാജയപ്പെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലീഗില്‍ റയല്‍ മാഡ്രിഡാണ് രണ്ടാമത്. ഏയ്ഞ്ചല്‍ കുറെ, സൗള്‍ എന്നിവരാണ് അത്‌ലറ്റിക്കോയുടെ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡ എതിരില്ലാത്ത രണ്ട് ഗോളിന് ഒസാസുനയെ തോല്‍പ്പിച്ചു.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT