പോഗ്‌ബെക്ക് പകരം റോഡ്രിഗസും 27.4ദശലക്ഷം പൗണ്ടും മാഞ്ചസ്റ്റര്‍ നിരസിച്ചു

പോഗ്‌ബെക്ക് പകരം റോഡ്രിഗസും 27.4ദശലക്ഷം പൗണ്ടും മാഞ്ചസ്റ്റര്‍ നിരസിച്ചു

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയെ കൈമാറാനുള്ള റയല്‍ മാഡ്രിഡിന്റെ വന്‍ ഓഫര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരസിച്ചു. 27.4 പൗണ്ടും മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസിനേയും പകരം നല്‍കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. വമ്പന്‍ ഓഫര്‍ ചെയ്തിട്ടുപോലും പോഗ്‌ബെയെ വിട്ടുകൊടുക്കാന്‍ മാഞ്ചസ്റ്റര്‍ തയ്യാറാവാത്തത് ക്ലബ്ബിന് പോഗ്‌ബെയിലുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച പോഗ്ബയെ പ്രമുഖ ക്ലബ്ബുകളെല്ലാം നോട്ടമിട്ടെങ്കിലും റയല്‍ മാഡ്രിഡാണ് കൂടുതല്‍ മുന്നോട്ടുപോയിരുന്നത്. 26 കാരനായ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സ് താരമാണ്. കൊളംബിയന്‍ മിഡ്ഫീല്‍ഡറാണ് ജെയിംസ് റോഡ്രിഗസ്.

RELATED STORIES

Share it
Top