ഫ്രഞ്ച് കപ്പില്‍ ആറടിച്ച് പിഎസ്ജി തേരോട്ടം

ഔചിച്ചേ (30), കവാനി(41, 60), സാരബി(63, 69), ചൗപ്പോ മോട്ടിങ്(87) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഫ്രഞ്ച് കപ്പില്‍ ആറടിച്ച് പിഎസ്ജി തേരോട്ടം

പാരിസ്: ഫ്രഞ്ച് കപ്പില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എസാ ലിനാസ് മന്ത്‌ലേറയ്‌ക്കെതിരേ ആറ് ഗോള്‍ ജയവുമായി പിഎസ്ജി. ഔചിച്ചേ (30), കവാനി(41, 60), സാരബി(63, 69), ചൗപ്പോ മോട്ടിങ്(87) എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ റായോണിനെതിരേ 3-2ന് ലില്ലേ ജയിച്ചു. ട്രലിസാക്കിനെതിരേ മാര്‍സിലെ 1-1 സമനില വഴങ്ങി. ഡിപ്പേയെ 3-1ന് ആംഗേര്‍സ് തോല്‍പ്പിച്ചു. ഫ്രിജുസ് സെയ്ന്റിനെതിരേ നൈസ് 2-0ത്തിന്റെ ജയവും നേടി.
RELATED STORIES

Share it
Top