ഫ്രഞ്ച് ലീഗ് കപ്പ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഎസ്ജിക്ക് കിരീടം
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5നായിരുന്നു പിഎസ്ജിയുടെ കിരീടനേട്ടം. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. എംമ്പാപ്പെയില്ലാതെ ഇറങ്ങിയ പിഎസ്ജി നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്.
പാരിസ്: ലിയോണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കപ്പ് കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5നായിരുന്നു പിഎസ്ജിയുടെ കിരീടനേട്ടം. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. എംമ്പാപ്പെയില്ലാതെ ഇറങ്ങിയ പിഎസ്ജി നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. അധികസമയത്തും ഇരുടീമും ഗോള്‍ നേടിയില്ല. തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഈ വര്‍ഷത്തെ പിഎസ്ജിയുടെ മൂന്നാം കിരീടമാണിത്.
ലീഗ് വണ്‍ കിരീടം, ഫ്രഞ്ച് കപ്പ് എന്നിവയും പിഎസ്ജി സ്വന്തമാക്കിയിരുന്നു. 5,000 കാണികള്‍ക്ക് മല്‍സരം കാണാന്‍ അവസരമുണ്ടായിരുന്നു. പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മല്‍സരങ്ങള്‍ക്കും കാണികള്‍ക്ക് പ്രവേശനം നല്‍കിയിരുന്ന.ു പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് മല്‍സരം ആഗസ്ത് 12ന് ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയ്ക്കെതിരേയാണ്. 2020-21 സീസണിലെ ലീഗ് വണ്‍ പോരാട്ടം ആഗസ്ത് 23ന് ആരംഭിക്കും. ഈ ദിവസമാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍.
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT