Football

പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് നെയ്മര്‍ പുറത്ത്

പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് നെയ്മര്‍ പുറത്ത്
X

പാരിസ്: ക്ലബ്ബ് വിടാന്‍ തയ്യാറെടുക്കുന്ന സൂപ്പര്‍ താരം നെയ്മറെ ഒഴിവാക്കി പിഎസ്ജി സ്‌ക്വാഡ്. ജര്‍മ്മന്‍ ക്ലബ്ബ് ന്യൂറംബര്‍ഗിനെതിരായ പ്രീ സീസണ്‍ മല്‍സരത്തിനായുള്ള സ്‌ക്വാഡില്‍ നിന്നാണ് ബ്രസീലിയന്‍ താരത്തെ പുറത്തിരുത്തിയത്. നേരത്തെ ഒരാഴ്ച വൈകിയാണ് നെയ്മര്‍ ടീമിനൊപ്പം പരിശീലനത്തിനെത്തിയത്. തുടര്‍ന്ന് നെയ്മറിന് ക്ലബ്ബ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നെയ്മര്‍ ടീമിനൊപ്പം ചേര്‍ന്നത്. ഇതിന് മുമ്പ് നടന്ന മറ്റൊരു മല്‍സരത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല. നെയ്മറിനായുള്ള ബാഴ്‌സലോണയുടെ ചര്‍ച്ചകള്‍ തുടരുകയാണ്. പിഎസ്ജി ഓഫര്‍ ചെയ്ത തുക നല്‍കാന്‍ കഴിയാത്തതിനാലാണ് നെയ്മറുടെ ട്രാന്‍സ്ഫര്‍ പാതി വഴിയില്‍ നില്‍ക്കുന്നത്. അതിനിടെ യുവന്റസ്, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളും താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ നില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it